മനാമ: ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നിരവധി വർഷങ്ങളായി നടത്തിവരാറുള്ള സമൂഹ നോമ്പ് തുറ ഈ വർഷവും നടത്തുന്നു. നാളെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഇഫ്താർ സംഗമം അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹ്റൈൻ സമസ്ത പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ റമദാൻ സന്ദേശം നൽകും. മലങ്കര ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശാസ്ത്രി വിജയ് കുമാർ എന്നിവർ ആത്മീയ പ്രഭാഷണം നടത്തും.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഇഫ്താർ സംഗമത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഐ.സി.എഫ്.ആർ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ എന്നിവർ ആശംസപ്രസംഗം നടത്തുമെന്ന് ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ഇബ്രാഹിം അദ്ഹം, പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈദ് മുഹമ്മദ്, പബ്ലിസിറ്റി കൺവീനർ ഷമീം കെ.സി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.