അ​ഴി​മ​തി വി​രു​ദ്ധ, സാ​മ്പ​ത്തി​ക, ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് പോ​സ്റ്റ് ചെ​യ്‌​ത മു​ന്ന​റി​യി​പ്പ്

ഓ​ൺ​ലൈ​ൻ, സ​മൂ​ഹ​മാ​ധ്യ​മ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ജാ​ഗ്ര​ത വേ​ണം

മ​നാ​മ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഓ​ൺ​ലൈ​നു​ക​ളി​ലൂ​ടെ​യും തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ. ഓ​ൺ​ലൈ​ൻ വി​ത​ര​ണ​ക്കാ​ർ, സേ​വ​ന​ദാ​താ​ക്ക​ൾ, വി​ൽ​പ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ അ​നു​ചി​ത​വും നി​യ​മ​വി​രു​ദ്ധ​വും അ​ധാ​ർ​മി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ്ട​തു​ണ്ടെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്റ്, ശൂ​റ കൗ​ൺ​സി​ൽ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ, ക്യാ​പി​റ്റ​ൽ ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളെ​തു​ട​ർ​ന്നാ​ണ് അ​ഞ്ച് എം.​പി​മാ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ആ​ക​ർ​ഷ​ക​മാ​യ കി​ഴി​വു​ക​ൾ വാ​ഗ്‌​ദാ​നം ചെ​യ്‌​ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം വ്യാ​പ​ക​മാ​യി​രു​ന്നു. ഇ​തി​ൽ ആ​കൃ​ഷ്ട​രാ​യി ആ ​ലി​ങ്കി​ൽ ക്ലി​ക് ചെ​യ്താ​ൽ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ന​ഷ്ട​മാ​കും.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് ചി​ത്ര​സ​ഹി​തം അ​ഴി​മ​തി വി​രു​ദ്ധ, സാ​മ്പ​ത്തി​ക, ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ബ​നി​ഫി​റ്റ് പേ​യു​​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ പു​തു​ക്കാ​ൻ ലി​ങ്കി​ൽ ക്ലി​ക് ചെ​യ്യു​ക എ​ന്ന രീ​തി​യി​ലും ത​ട്ടി​പ്പു​കാ​ർ വി​ല​സു​ന്നു​ണ്ട്. ആ​രോ​ഗ്യ ആ​പ്പി​ന്റെ മ​റ​വി​ലും ഇ​ത്ത​രം വ്യാ​ജ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ക​യും പ​ല​ർ​ക്കും പ​ണം ന​ഷ്ട​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

വ്യാ​ജ സി.​ആ​റി​ന്റെ മ​റ​വി​ലാ​ണ് ചി​ല ഓ​ൺ​ലൈ​ൻ ബി​സി​ന​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത ബി​സി​ന​സു​ക​ളാ​ണെ​ങ്കി​ൽ​കൂ​ടി വ്യാ​ജ​മോ ലൈ​സ​ൻ​സി​ല്ലാ​ത്ത​തോ ആ​യ സേ​വ​ന​ങ്ങ​ളോ ഉ​ൽ​പ​ന്ന​ങ്ങ​ളോ ന​ൽ​കു​ന്നു​ണ്ടെ​ന്നും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​ര​ത്തി​ലു​ള്ള ച​ർ​മ, മു​ടി ലേ​പ​ന​ങ്ങ​ൾ, ക്രീ​മു​ക​ൾ, ഷാം​പൂ​ക​ൾ പോ​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ർ​ബു​ദ​മ​ട​ക്കം വ​രു​ത്തു​ന്ന​വ​യാ​ണ്. ലൈം​ഗി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നെ​ന്ന് പ​റ​ഞ്ഞും വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം വ്യാ​ജ​ന്മാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​റേ​റ്റും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യും കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് എം.​പി​മാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Online and Social Media Financial Scams: Beware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT