വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയൻറ് സപ്പോർട്ട്​ സെൻറർ സന്ദർശിച്ചപ്പോൾ

സർക്കാർ സ്​കൂളുകളിൽ ഒാൺലൈൻ പഠനം തുടങ്ങി

മനാമ: ബഹ്റൈനിലെ സർക്കാർ സ്​കൂളുകളിൽ ഒാൺലൈൻ പഠനത്തിന്​ തുടക്കമായി. കുട്ടികള്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ആവശ്യമായ സമയം അനുവദിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി പറഞ്ഞു. സർക്കാർ സ്​കൂളുകളിൽ ഒാൺലൈൻ പഠനം ആരംഭിച്ച പശ്ചാത്തലത്തിൽ ജോയൻറ് സപ്പോർട്ട്​ സെൻറർ അദ്ദേഹം സന്ദർശിച്ചു.

ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനും സാങ്കേതികത്തികവോടെ മുന്നോട്ടുകൊണ്ടുപോകാനുമാവശ്യമായ നടപടികള്‍ സ്വീകരിക്കും. നീണ്ട വേനൽ അവധി നല്‍കിയതിനാല്‍ പാഠ ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രാലയം കൂടുതല്‍ ശ്രമം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്​. രക്ഷിതാക്കള്‍ക്ക് ഭാരമാകാത്ത രൂപത്തില്‍ ടൈംടേബ്​ള്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്​കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍തന്നെ ഓണ്‍ലൈനായി പഠനം ആരംഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.