സർക്കാർ സ്കൂളുകളിൽ ഒാൺലൈൻ പഠനം തുടങ്ങി
text_fieldsമനാമ: ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ ഒാൺലൈൻ പഠനത്തിന് തുടക്കമായി. കുട്ടികള്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ആവശ്യമായ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി പറഞ്ഞു. സർക്കാർ സ്കൂളുകളിൽ ഒാൺലൈൻ പഠനം ആരംഭിച്ച പശ്ചാത്തലത്തിൽ ജോയൻറ് സപ്പോർട്ട് സെൻറർ അദ്ദേഹം സന്ദർശിച്ചു.
ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനും സാങ്കേതികത്തികവോടെ മുന്നോട്ടുകൊണ്ടുപോകാനുമാവശ്യമായ നടപടികള്‍ സ്വീകരിക്കും. നീണ്ട വേനൽ അവധി നല്‍കിയതിനാല്‍ പാഠ ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രാലയം കൂടുതല്‍ ശ്രമം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഭാരമാകാത്ത രൂപത്തില്‍ ടൈംടേബ്ള് നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍തന്നെ ഓണ്‍ലൈനായി പഠനം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.