മനാമ: അശൂറ അവധിദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അറിയിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികൾ ഉയർന്ന അലർട്ട് തലങ്ങളിൽ നിശ്ചയിക്കാമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം. ഓറഞ്ച് അലർട്ട് ലെവലിലെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ടാസ്ക് ഫോഴ്സ് ജനങ്ങളോട് ആവശ്യപ്പെട്ടു.
തുടർന്ന് ആഗസ്റ്റ് 20ന് വീണ്ടും യെല്ലോ ലെവലിലേക്ക് മാറും. 40 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതുവരെ ഏറ്റവും താഴ്ന്ന അലർട്ട് ലെവൽ യെല്ലോ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.