സാം

​മു​തു​കു​ളം

പി. കുഞ്ഞിരാമൻ നായർ സ്മാരകപുരസ്‌കാരം സാം മുതുകുളത്തിന്

മ​നാ​മ: ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ 2022-23 വ​ർ​ഷ​ത്തെ പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ സ്മാ​ര​ക​പു​ര​സ്‌​കാ​രം സാം ​മു​തു​കു​ള​ത്തി​ന് സ​മ്മാ​നി​ക്കും. 26ന് ​തി​രു​വ​ന​ന്ത​പു​രം വൈ.​എം.​സി.​എ ഹാ​ളി​ൽ പു​ര​സ്‌​കാ​രം ന​ൽ​കും.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മു​തു​കു​ളം സ്വ​ദേ​ശി​യാ​യ സാം ​മു​തു​കു​ളം ഗ്രാ​മ​ഭം​ഗി, ക​തി​രു​ക​ൾ എ​ന്നി​ങ്ങ​നെ ക​വി​ത​സ​മാ​ഹാ​ര​ങ്ങ​ളും ക്രി​സ്തു​ഗീ​തം എ​ന്ന ഖ​ണ്ഡ​കാ​വ്യ​വും ബാ​പ്പു​വി​ന്റെ ലോ​കം, മാ​ർ ഇ​വാ​നി​യോ​സ്-​മ​ല​ങ്ക​ര​യു​ടെ മ​ഹാ​യി​ട​യ​ൻ എ​ന്നി​ങ്ങ​നെ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ളും ബൈ​ബി​ൾ ക​ഥ​ക​ൾ, ബൈ​ബി​ളും അ​ത്ഭു​ത​ങ്ങ​ളും, അ​പ്പു​ണ്ണി​ക്ക​ഥ​ക​ൾ, അ​പ്പു​ണ്ണി​യും അ​റ​ബി​നാ​ടും എ​ന്നി​ങ്ങ​നെ ക​ഥാ​ഗ്ര​ന്ഥ​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​ത് സേ​വ​ക് സ​മാ​ജം ദേ​ശീ​യ പു​ര​സ്‌​കാ​രം, മ​ല​യാ​ള ര​ശ്മി വാ​ല്മീ​കി പു​ര​സ്‌​കാ​രം, കേ​ര​ള​സ​മീ​ക്ഷ എ​ഴു​ത്തു​പു​ര​സ്‌​കാ​രം, പ്ര​ത്യാ​ശാ​ദീ​പം പു​ര​സ്‌​കാ​രം, ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​തി​ഭ പു​ര​സ്‌​കാ​രം, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ എ​ഴു​ത്തു​പു​ര​സ്‌​കാ​രം, 2019ലെ ​കു​ഞ്ഞു​ണ്ണി മാ​ഷ് പു​ര​സ്‌​കാ​രം എ​ന്നി​വ നേ​ടി. ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ ​ജോ​ലി​ചെ​യ്തി​രു​ന്നു.

Tags:    
News Summary - P. Kunhiraman Nair Memorial Award to Sam Muthukulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.