മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. ബഹ്റൈൻ മീഡിയ സിറ്റിയിൽ നടന്ന ഓണാഘോഷ പരിപാടികൾ കേരള ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പാരാലിമ്പിക്സിൽ അമ്പയർ ആയി സേവനം ചെയ്ത അങ്കമാലി സ്വദേശി ജോജൻ ജോണിനെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് പി.വി. മാത്തുക്കുട്ടി അധ്യക്ഷതവഹിച്ചു. അങ്കമാലി എം.എൽ.എ റോജി എം. ജോൺ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി, ഡി.എം.സി ചെയർപേഴ്സൺ അഡ്വ. ദീപ ജോസഫ്, അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ ടോണി മത്തായി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പാൻ ചാരിറ്റി കൺവീനർ റൈസൺ വർഗീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോയ് വർഗീസ് സ്വാഗതവും വൈസ് പ്രസിഡൻറ് ഡെന്നി മഞ്ഞളി നന്ദിയും പറഞ്ഞു. മരീന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു. പൂക്കളമിടൽ, ഓണസ്സദ്യ, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.