മനാമ: ഫോൺ വിളിച്ച് സ്കൂൾ ജീവനക്കാരനെ അസഭ്യം പറഞ്ഞ രക്ഷിതാവിന് 50 ദീനാർ പിഴ ചുമത്തി കസേഷൻ കോടതി. സ്കൂളിലേക്കുള്ള ഫോൺ കാളിനിടെ രക്ഷിതാവ് മോശമായ ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് സ്കൂൾ ജീവനക്കാരൻ പരാതി നൽകിയിരുന്നു. റെക്കോഡ് ചെയ്ത സംഭാഷണം ജീവനക്കാരൻ തെളിവായി ഹാജരാക്കുകയും ചെയ്തു.
ജീവനക്കാരനെ അപമാനിച്ചതിന് രക്ഷിതാവിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു. പ്രോസിക്യൂഷൻ 50 ദീനാർ പിഴ ചുമത്തിയതിനെതിരെ രക്ഷിതാവ് കീഴ്കോടതിയിൽ അപ്പീൽ നൽകി. കീഴ്കോടതി പിഴ റദ്ദാക്കി. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ കോടതിയിൽ അപ്പീൽ നൽകിയപ്പോൾ പിഴ പുനഃസ്ഥാപിച്ചു. തുടർന്ന് രക്ഷിതാവ് കസേഷൻ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ഫോൺ സംഭാഷണം റെക്കോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് രക്ഷിതാവ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സേവനദാതാക്കൾ ഫോൺ കാളുകൾ റെക്കോഡ് ചെയ്യുന്നത് സാധാരണ രീതിയാണെന്നും വിളിക്കുന്ന വ്യക്തികൾക്ക് ഇത് അറിയാമെന്നും കോടതി വ്യക്തമാക്കി. വാക്കാൽ ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളിൽ റെക്കോഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ തെളിവായി എടുക്കുമെന്ന് വിധിയിൽ നിന്ന് വ്യക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.