മനാമ: കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ഏകദിന പീഡിയാട്രിക് സിമ്പോസിയം നടന്നു. 200ലധികം മെഡിക്കൽ പ്രഫഷനലുകൾ പങ്കെടുത്തു. പീഡിയാട്രിക് മെഡിസിൻ മേഖലയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെയും പുതിയ സാങ്കേതികവിദ്യകളെയുംകുറിച്ച് 10 പ്രഭാഷകർ സംസാരിച്ചു.
പാനൽചർച്ചകളും നടന്നു. മയോ ക്ലിനിക് പീഡിയാട്രിക് എൻഡോക്രൈനോളജി വിഭാഗം ചെയർമാനും പീഡിയാട്രിക് എൻഡോക്രൈനോളജി ഫെലോഷിപ്പിന്റെ പ്രോഗ്രാം ഡയറക്ടറുമായ ഡോ. സീമ കുമാർ കുട്ടികളിലെ പൊണ്ണത്തടി, കുട്ടികളിലെ ടൈപ്-1 പ്രമേഹം എന്നീ വിഷയങ്ങളിൽ സംസാരിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധരുടെ സഹകരണവും അവരുമായുള്ള ആശയവിനിമയവും ആശുപത്രിയിലെ പീഡിയാട്രിക് കെയറിന്റെ നിലവാരം ഉയർത്താൻ സഹായകരമാണെന്ന് ഹോസ്പിറ്റൽ കോർപറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു.
മയോ ക്ലിനിക്കിലെ എജുക്കേഷൻ സർവിസസിലെ ഓപറേഷൻസ് അഡ്മിനിസ്ട്രേറ്റർ ബോബ് സ്പിയറി, മയോ ക്ലിനിക് ഇന്റർനാഷനൽ കൺസൽട്ടിങ്ങിലെ പ്രിൻസിപ്പൽ അനലിസ്റ്റ് ബെൻ ലാങ്ഹോൾസ് എന്നിവരായിരുന്നു യു.എസ്.എയിൽനിന്നുള്ള മറ്റു പ്രതിനിധികൾ. മേഖലയുടെ ആരോഗ്യസംരക്ഷണ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിന് ഗവേഷണവും ആശയവിനിമയവും തുടരുമെന്ന് എ.എം.എച്ച് ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫ് ഡോ. ദീപക് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.