മനാമ: ബലിപെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കി പ്രവാസികളും സ്വദേശികളും. രാജ്യത്തെ ബീച്ചുകളിലും അൽ അറീൻ വന്യജീവി സങ്കേതത്തിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
കത്തുന്ന ചൂട് അവഗണിച്ചും ജനങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. ബഹ്റൈൻ ടൂറിസം ആന്‍റ് എക്സ്ബിഷൻസ് അതോറ്റിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ബീച്ച് ഫെസ്റ്റിവലും ആയിരങ്ങളെ ആകർഷിച്ചു. കടലിൽ കുളിക്കാനും കടൽത്തീരത്ത് വിവിധ വിനോദങ്ങളിൽ ഏർപ്പെടാനും ഇഷ്ട ഭക്ഷണം കഴിക്കാനും ബീച്ച് ഫെസ്റ്റിവൽ അവസരമൊരുക്കി. ജസായെർ ബീച്ച്, മറാസീ ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി ബീച്ച് എന്നിവിടങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
കോവിഡ്-19 പ്രത്യാഘാതങ്ങളിൽനിന്ന് രാജ്യം കരകയറിയതിെന്റ പ്രതിഫലനം കൂടിയായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക്. ബീച്ചുകളിൽ എത്തുന്നവരുടെ സുരക്ഷക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പമാണ് മിക്കവരും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയത്. സഞ്ചാരികൾ കൂട്ടമായി ഇറങ്ങിയതോടെ റോഡുകളിൽ നല്ല തിരക്കും അനുഭവപ്പെട്ടു. തുടർച്ചയായി വന്ന അവധിക്കാലം ആഹ്ലാദകരമാക്കാൻ കഴിഞ്ഞതിെന്റ സന്തോഷത്തിലായിരുന്നു എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.