മനാമ: പീപ്ൾസ് ഫോറം ബഹ്റൈൻ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ഒാൺലൈനിൽ ആഘോഷിച്ചു. സ്വാതന്ത്ര്യസമരപാതയിൽ ജീവിതവും ജീവനും നൽകിയ ധീരദേശാഭിമാനികൾക്ക് പ്രണാമമർപ്പിച്ച് തുടങ്ങിയ ചടങ്ങുകൾക്ക് പ്രസിഡൻറ് ജെ.പി. ആസാദ് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ ഉദ്ഘാടനം ചെയ്തു.
രാജ്യം കൈവരിച്ച നേട്ടങ്ങൾ വിലമതിക്കാനാകാത്തതാണെന്നും നമ്മുടെ രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും ശാന്തിയും സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സെക്രട്ടറി വി.വി. ബിജു കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീജൻ നന്ദിയും പറഞ്ഞു. വിദുല ശ്രീജൻ ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.