മനാമ: പ്രപഞ്ചസൗന്ദര്യത്തിന്റെ അപൂർവതകൾക്ക് സാക്ഷ്യം വഹിക്കാൻ ശാസ്ത്ര സ്നേഹികൾക്ക് അവസരം നൽകി പെർസീഡ്സ് ഉൽക്കാവർഷം ആഗസ്റ്റ് 12ന്. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകളെ ആകാശത്ത് കാണാനുള്ള അസുലഭ അവസരമാണിത്. ബഹ്റൈനുൾപ്പെടെ ഗൾഫ് മേഖലയിൽ ഉൽക്കാവർഷം രാത്രിയിൽ വ്യക്തമായി കാണാനാകുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.
ടെലിസ്കോപ്പിന്റെയോ മറ്റു ഉപകരണങ്ങളുടേയോ സഹായം ആവശ്യമില്ല എന്നതിനാൽ ആർക്കും ഈ ആകാശവിസ്മയം വീക്ഷിക്കാൻ സാധിക്കും. നഗരത്തിലെ ശക്തിയേറിയ പ്രകാശത്തിൽനിന്ന് മാറി ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണെങ്കിൽ ആകാശക്കാഴ്ചകൾ വ്യക്തമായിരിക്കും.
ഇപ്പോൾ തെളിഞ്ഞ ആകാശമായതിനാൽ ഉൽക്കാവർഷം വ്യക്തമായി കാണാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. 26 കിലോമീറ്റർ വ്യാസമുള്ള, ധൂമകേതുവായ സ്വിഫ്റ്റ്-ടട്ടിലിന്റെ പ്രയാണത്തിൽനിന്ന് ഉത്ഭവിച്ച ഛിന്ന ഗ്രഹങ്ങളാണ് പെർസീഡ്സ് ഉൽക്കാവർഷത്തിന് കാരണമെന്നാണ് ശാസ്ത്രകാരൻമാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.