മനാമ: ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ കൺവെൻഷൻ നടന്നു. ഏരിയ പ്രസിഡന്റ് റോബിൻ കോശിയുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ഉപാധ്യക്ഷൻ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവഹിച്ചു. മിൽക്കെ ചലോ എന്ന പേരിൽ ഹിദ്ദ് മിഡിലീസ്റ്റ് ഹോസ്പിറ്റൽ ഹാളിൽ വെച്ചു നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സംസാരിച്ചു. ‘സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന’ സംഘടന ആപ്തവാക്യത്തെക്കുറിച്ച് ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ സംസാരിച്ചു.
ഡോക്ടർ ജെയ്സ് ജോയിയുടെ നേതൃത്വത്തിൽ ഡോക്ടർ ടോക്കും പരിപാടിയുടെ ഭാഗമായി നടന്നു. സംഘടനയുടെ പുതിയ മെംബർഷിപ് കാർഡുകൾ ഏരിയയിലെ സീനിയർ മെംബർമാരായ നിസാം എൻ.കെ, മനോജ് അപ്പുക്കുട്ടൻ, ഷറിൻ ജോർജ് എന്നിവർക്ക് ഷംഷാദ് കാക്കൂർ, രഞ്ജിത്ത് മാഹി, ബേസിൽ നെല്ലിമറ്റം എന്നിവർ ചേർന്നു നൽകി.
ഏരിയ കമ്മിറ്റി ഓൺലൈനിലൂടെ നടത്തിയ ബ്രെയിൻ ബസ്റ്റർ ക്വിസ് മത്സരത്തിൽ ആദ്യ സ്ഥാനം നേടിയ നിസാം എൻ.കെ, രണ്ടാം സ്ഥാനം നേടിയ രാജേഷ് പന്മനക്കുമുള്ള സമ്മാന വിതരണവും നടത്തി. സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർക്കുള്ള സ്വീകരണവും കഴിഞ്ഞ വർഷം ഏരിയ കമ്മിറ്റിയെ നയിച്ചവർക്കുള്ള അനുമോദനവും ദേശീയ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്നു.
2024 - 2025 വർഷക്കാലത്തേക്കുള്ള ഏരിയ കമ്മിറ്റിയുടെ ആദ്യഘട്ട പ്രവർത്തന പരിപാടികൾ പ്രഖ്യാപിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പ്, വോളിബാൾ ടൂർണമെന്റ്, ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ‘ബാപ്പുജി’ എന്ന വിഷയത്തിൽ ഐ.വൈ.സി.സി ബഹ്റൈന്റെ 9 ഏരിയ കമ്മിറ്റികളെ ചേർത്തുകൊണ്ട്, കുട്ടികൾക്കായി ഉപന്യാസ മത്സരം, ഉമ്മൻ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പദ്ധതിയിലേക്ക് ഏരിയ കമ്മിറ്റിയുടെ ഭാഗമായി വീൽ ചെയർ നൽകൽ, സംഘടനയുടെ 9 ഏരിയകളിൽനിന്ന് ലിസ്റ്റെടുത്ത് സ്കൂൾ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 3 കുട്ടികൾക്ക് ഐ.വൈ.സി.സി ഹിദ്ദ് അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മാനവിതരണം എന്നിവ ആദ്യഘട്ട പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതാണ്.
വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, വടംവലി എന്നീ കായിക മത്സരങ്ങളിലേക്കുള്ള ഏരിയതലത്തിലെ ക്യാപ്റ്റന്മാരെയും തെരഞ്ഞടുത്തു. അരുഷ ഷനീഷ് അവതാരക ആയിരുന്നു. ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ സ്വാഗതവും ഏരിയ ട്രഷറർ ഷനീഷ് സദാനന്ദൻ നന്ദിയും പറഞ്ഞു. ഫോൺ. 33389356, 38161333, 36282395.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.