മനാമ: കെ.പി.സി.സിയുടെ പ്രവാസ പോഷക സംഘടനയായ ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ് ജയിംസ് കൂടലിന്റെ നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങളിലൂടെ വിദേശ രാജ്യങ്ങളിലെ വിവിധ യൂനിറ്റുകളിൽ നടക്കുന്ന സഹായ ഹസ്തങ്ങൾ ഏകീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് മുൻ ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയും ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി വാർത്താകുറിപ്പിൽ അറിയിച്ചു.
കോൺഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലുമായി ദുരിതബാധിതർക്കുള്ള പ്രവർത്തനങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച രീതിയിൽ നടത്താൻ കഴിയുന്നതിൽ ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുകയാണ്.വിദേശത്തുള്ള എല്ലാ ജനാധിപത്യ കോൺഗ്രസ് ആശയക്കാരെയും അനുഭാവികളെയും പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിചേർക്കാൻ പുതിയ ഗ്ലോബൽ പ്രസിഡന്റ് സ്ഥാനത്തിന് കഴിയുമെന്നും ബഷീർ അമ്പലായി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.