കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികൾ പീഡനമനുഭവിക്കുന്നതായ പരാതിയെ തുടർന്ന് വഷളായ കുവൈത്ത് -ഫിലിപ്പീൻസ് ബന്ധം ശരിയാകാൻ വഴിതെളിയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ തൊഴിൽ കരാറിൽ ഒപ്പിേട്ടക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് തൊഴിൽ കരാറിെൻറ കരട് ഫിലിപ്പീൻസ് നൽകിയിട്ടുണ്ട്. ഇത് കുവൈത്തിലെ ബന്ധപ്പെട്ട അധികൃതർ അവലോകനം ചെയ്തു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല അറിയിച്ചതാണിത്.
ഫിലിപ്പീൻസും കുവൈത്തും തമ്മിലുള്ള പ്രശ്നം വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല കഴിഞ്ഞദിവസം പാർലമെൻറിൽ വിശദീകരിച്ചു.
അതിനിടെ, കുവൈത്ത് സന്ദർശിക്കാനുള്ള അമീറിെൻറ ക്ഷണം ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത് സ്വീകരിച്ചതായി അറിയിച്ചു. മാർച്ചിൽ കുവൈത്ത് സന്ദർശിക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു.
പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സ്ഥാനപതിമാർ മുഖേന രണ്ടു സർക്കാറുകളും പരിശ്രമിച്ചുവരുന്നുണ്ടെന്നും മന്ത്രി ജാറുല്ല പറഞ്ഞു.
അതിനിടെ, കുവൈത്തിനെതിരായ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർതിെൻറ പ്രസ്താവന ചർച്ചചെയ്യാൻ പാർലമെൻറിെൻറ വിദേശകാര്യ സമിതി മാർച്ച് ആറിന് പ്രത്യേക യോഗം ചേരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളെയും യോഗത്തിൽ പെങ്കടുപ്പിക്കും.
കുവൈത്തിെൻറ അന്തസ്സിനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇടിച്ചുതാഴ്ത്തുന്നതായി ഫിലിപ്പീൻ പ്രസിഡൻറിെൻറ പ്രസ്താവനയെന്നും ഇതിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചില്ലെന്നും പാർലമെൻറംഗങ്ങൾ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പാർലമെൻറ് സമിതി പ്രത്യേക യോഗം ചേരുന്നത്. ഏഴ് തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവാത്തത് നയതന്ത്ര പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിനിടെ, മറ്റൊരു തൊഴിലാളിയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.