മനാമ: പത്താം ക്ലാസ് ഉന്നതവിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ പി.എം ഫൗണ്ടേഷൻ നടത്തിയ ടാലന്റ് സെർച് പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിൽനിന്ന് ആറു വിദ്യാർഥികൾ മികച്ച സ്കോർ നേടി കാഷ് അവാർഡിനും സർട്ടിഫിക്കറ്റിനും അർഹരായി. ധശ്വന്ത് സമ്പത്ത്, ജോയൽ സാബു, കൃഷ്ണ രാജീവൻ നായർ, രക്ഷ രാജേഷ് മെൻഡൻ, ആദേശ് ദീപ്തി ഷൈജു, മുഹമ്മദ് ഐമൻ സിദ്ദീഖി എന്നിവരാണ് വിജയികൾ.
ശനിയാഴ്ച ബഹ്റൈൻ കേരളീയ സമാജം ഹാളിൽ ഗൾഫ്മാധ്യമം സംഘടിപ്പിക്കുന്ന ക്രാക് ദ കോഡ് പരിപാടിയിൽ സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്യും. ഇന്ത്യൻ സ്കൂളിൽ നടന്ന ടാലന്റ് സെർച് പരീക്ഷയിൽ അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് അടങ്ങിയിരുന്നത്. കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമായി നടന്ന പരീക്ഷയിൽ ആയിരത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.