മനാമ: കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ തൂലികയുടെ ‘പ്രമാണി’ നാടകം വ്യാഴാഴ്ച എട്ടുമണിക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. ബേബിക്കുട്ടൻ തൂലിക രചനയും സംവിധാനവും നിർവഹിച്ച നാടകം മനോഹരൻ പാവറട്ടിയുടെ സഹ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. കേരളത്തിനകത്തും പുറത്തുമായി 4000ത്തിൽ പരം വേദികളിൽ അരങ്ങേറിയ ഈ നാടകത്തിൽ ബഹ്റൈനിലെ പ്രശസ്ത നാടക പ്രവർത്തകരാണ് അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്നത്.
മനോഹരൻ പാവറട്ടി, സജി കുടശ്ശനാട്, അഭിലാഷ് വെള്ളുക്കൈ, ശ്രീജിത്ത് ശ്രീകുമാർ, ഗണേഷ് കൂറാര, ഷിബു ജോൺ, ജഗദീഷ് ശങ്കർ, അശോക് കുമാർ, സന്ധ്യ ജയരാജ്, ജീതു ഷൈജു, ശ്രീകല രാജേഷ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായും രമ്യ ബിനോജ്, ബിനോജ് പാവറട്ടി, രാജീവ് ജി, ബിജോയ് പ്രഭാകർ, രാജീവ് മാത്യു എന്നിവരും വിവിധ കഥാപാത്രങ്ങളായി വേദിയിലെത്തുന്നു. നാടകത്തിന്റെ ഗാനരചന ഏഴാച്ചേരി രാമചന്ദ്രൻ, സംഗീതം കുമരകം രാജപ്പൻ, ആലാപനം പട്ടണക്കാട് പുരുഷോത്തമൻ, പ്രമീള എന്നിവരാണ്.
നാടകത്തിന്റെ ക്രീയേറ്റിവ് ഡയറക്ടറായി ജയൻ മേലത്ത്, ദീപ സംവിധാനവും നിയന്ത്രണവും വിഷ്ണു നാടക ഗ്രാമം, വി.എഫ്. എക്സ് ബാക്ക് ഡ്രോപ് - സൂര്യ പ്രകാശ്, സംഗീത നിയന്ത്രണം നിഷ ദിലീഷ്, കലാ സംവിധാനം ബിജു എം. സതീഷ്, രഞ്ജിത്ത് കൊമ്പൻ, പ്രിൻസ് വർഗീസ്, റിതിൻ തിലക്, സ്റ്റേജ് സെറ്റിങ് കൂലിൻ സ്റ്റാർ ഡെക്കറേഷൻ ജഗദീഷ് ശങ്കർ, ചമയം സജീവൻ കണ്ണപുരം, ലളിത ധർമരാജ്, നൃത്ത സംവിധാനം ബബിത ജഗദീഷ്, ശബ്ദ നിയന്ത്രണം പ്രദീപ് ബി.കെ.എസ്, കോസ്റ്റ്യൂം- ഖദീജ മുഹമ്മദ്, ശ്രുതി രതീഷ്, വസ്ത്രാലങ്കാര സഹായം- ശരണ്യ വിജയ്, അഹാന വിഷ്ണു, ദിവ്യ മനോജ്, പ്രോംറ്റിങ് രചന അഭിലാഷ്, ബബിത, ഐ.ടി വിനു രഞ്ജു, ബിറ്റോ പാലമാറ്റത്ത്, സാങ്കേതിക സഹായം, അജിത് നായർ, വാമദേവൻ, ശ്രീഹരി ജി. പിള്ള, ഫോട്ടോഗ്രഫി - സന്തോഷ് സരോവരം, നന്ദകുമാർ വി.പി, ജയകുമാർ വയനാട്, സൂര്യ പ്രകാശ്, റീഹാർസൽ കോഓഡിനേറ്റർ, ബിജോയ് പ്രഭാകർ, ഷിജു പാപ്പച്ചൻ, നാടകത്തിന്റെ ജനറൽ കൺവീനർ മനോജ് യു. സദ്ഗമയ എന്നിവരാണ്.
നാടകം ആസ്വദിക്കുന്നതിന് എല്ലാ നാടക പ്രേമികളെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39281276/36808098/39848091
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.