ബഹ്റൈൻ പ്രതിഭ റിഫ മേഖല നടത്തിയ പുസ്തക ചർച്ച പ്രവാസി എഴുത്തുകാരൻ യഹിയ
മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല നടത്തുന്ന അരങ്ങ് 2k25ന്‍റെ ഭാഗമായി മേഖല ലൈബ്രറി കമ്മിറ്റി നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. പി.വി. ഷാജി കുമാറിന്റെ ‘മരണവംശം’ എന്ന നോവലിനെ കുറിച്ച് നടത്തിയ ചർച്ചയുടെ ഉദ്ഘാടനം പ്രവാസി എഴുത്തുകാരൻ യഹിയ മുഹമ്മദ് നിർവഹിച്ചു. വി.കെ. ഷിജി സ്വാഗതം പറഞ്ഞു.
ജോയന്റ് സെക്രട്ടറി രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ചു. കെ.വി. മഹേഷ്, കെ.പി. രാജീവ്, നിഷാദ് എന്നിവർ സംസാരിച്ചു. സമകാലീന സാമൂഹിക വ്യവസ്ഥയിൽ നോവലിന്റെ പ്രസക്തിയെ കുറിച്ചും വായന അനുഭവത്തെക്കുറിച്ചും ചർച്ചചെയ്തു. അൻവർ, ദിനേശൻ എന്നിവർ റിഫ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വി.കെ. ഷിജി സ്വാഗതവും ദിനേശൻ മയ്യന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.