പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം 14ാം വാ​ർ​ഷി​കം

മ​നാ​മ: ബ​ഹ്റൈ​നി​ലെ സ​ർ​ട്ടി​ഫൈ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ പ്ര​വാ​സി ഗൈ​ഡ​ൻ‍സ് ഫോ​റ​ത്തി​ന്റെ 14ാം വാ​ർ​ഷി​കം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഡെ​യ്‍ലി ട്രൈ​ബ്യൂ​ൺ, ഫോ​ർ പി.​എം, സ്പാ​ക് ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന് ക​ർ​മ ജ്യോ​തി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ ഇ.​കെ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ൺ പ​ന​ക്ക​ൽ, പ്ര​ദീ​പ് പു​റ​വ​ങ്ക​ര, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​വ​രാ​റു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പി.​ജി.​എ​ഫ് ജ്വ​വ​ൽ അ​വാ​ർ​ഡ് ല​ത്തീ​ഫ് ആ​യ​േ​ഞ്ച​രി​ക്കും പി.​ജി.​എ​ഫ് പ്രോ​ഡി​ജി അ​വാ​ർ​ഡ് ബി​ജു തോ​മ​സി​നും, മി​ക​ച്ച കൗ​ൺ​സി​ല​ർ​ക്കു​ള്ള അ​വാ​ർ​ഡ് എം.​എ. ജ​സീ​ല​ക്കും മി​ക​ച്ച ഫാ​ക്ക​ല്‍റ്റി പു​ര​സ്കാ​രം വി​മ​ല തോ​മ​സി​നും മി​ക​ച്ച സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് പ്ര​ദീ​പ് പ​തേ​രി​ക്കും മി​ക​ച്ച കോ​ഓ​ഡി​നേ​റ്റ​ർ​ക്കു​ള്ള പു​ര​സ്കാ​രം ര​ശ്മി എ​സ്. നാ​യ​ർ​ക്കും സ​മ്മാ​നി​ച്ചു.

പി.​ജി.​എ​ഫി​ന്റെ വി​വി​ധ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​വി​ധ്യാ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ശ്ര​ദ്ധേ​യ​മാ​യി. വി​ശ്വ​നാ​ഥ​ൻ ഭാ​സ്ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഇ​വ​ന്റ് ക​ൺ​വീ​ന​ർ ജ​യ​ശ്രീ സോ​മ​നാ​ഥ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​ഹ്സി​ന എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ 2023-25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളും സ്ഥാ​ന​മേ​റ്റെ​ടു​ത്തു. ല​ത്തീ​ഫ് കോ​ലി​ക്ക​ൽ പ്ര​സി​ഡ​ന്റാ​യും വി​മ​ല തോ​മ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ​വ​ന്ന​ത്.

 


Tags:    
News Summary - Pravasi Guidance Forum 14th Annual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.