മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിൽനിന്നൊരാൾ കൂടി കേരളത്തിലെ പ്രളയബാധിതർക്കായി ഭൂമി സൗജന്യമായി നൽകും. നിലമ് പൂർ വഴിക്കടവ് പഞ്ചായത്തിലെ മൊടപൊയ്ക സ്വദേശി റോയി സ്കറിയ ആണ് തെൻറ 40 സെൻറ് നൽകാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. നിലമ്പൂർ എം.എൽ.എ പി.വി. അൻവറിെൻറ നേതൃത്വത്തിലുള്ള റീബിൽഡ് നിലമ്പൂർ ഇനിഷ്യേറ്റീവിെൻറ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായി ഭൂമി രജിസ്റ്റർ ചെയ്ത് നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്നും റോയി പറഞ്ഞു. പ്രളയസമയത്ത് നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. ഒറ്റരാത്രിക്കൊണ്ട് പ്രളയത്തിെൻറ ഫലമായി ജീവിതത്തിലെ സർവതും നഷ്ടമായ മനുഷ്യരെയാണ് കവളപ്പാറയിലെ ക്യാമ്പുകളിൽ കാണാൻ കഴിഞ്ഞതെന്ന് റോയി പറഞ്ഞു.
എല്ലാം നഷ്ടമായി എന്ന ദൈന്യതയുമായി വാവിട്ട് കരയുകയായിരുന്നു പലരും. അവരുടെ ഭൂമി ഉണ്ടായിരുന്നിടത്ത് മലയിടിഞ്ഞുവന്ന വൻപാറകൾ നിറഞ്ഞിരിക്കുന്നു. ചില സ്ഥലങ്ങളിൽ വൻഗർത്തങ്ങളും. ഇനി അവർക്ക് അവിടെ താമസിക്കാൻ കഴിയില്ല. അതിനെത്തുടർന്നാണ് തന്നെക്കൊണ്ട് പ്രളയബാധിതർക്ക് എന്തെങ്കിലും സഹായം ചെയ്യണം എന്ന് വിചാരിച്ചത്. തുടർന്ന് കുടുംബാംഗങ്ങളോട് കാര്യം പറഞ്ഞു. അവരും ‘കട്ടസപ്പോർട്ട്’ ആയേതാടെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. 2013 മുതൽ ബഹ്റൈനിൽ പ്രവാസം ആരംഭിച്ച റോയ് സ്കറിയ ടെസ്റ്റിംഗ് ആൻറ് സർട്ടിഫിക്കേഷൻ മേഖലയിലെ എസ്.ജി.എസ് എന്ന സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുൻ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ഭാര്യ ഷീബ റോയിയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.