മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നിയമന രേഖ കിരീടാവകാശിയും പ്രധാനമന്ത്രിയും ഉപഭരണാധികാരിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സാഖിർ പാലസിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു.
അൾജീരിയൻ അംബാസഡർ, മഹമൂദ് ബ്രഹാം, കൊറിയൻ റിപ്പബ്ലിക് അംബാസഡർ, ഹ്യൂൻസാങ് കൂ, ഫ്രാൻസ് അംബാസഡർ, എറിക് ജിറാഡ്ടെൽമെ, യു.കെ അംബാസഡർ, അലസ്റ്റർ ലോങ് എന്നിവരുടെ യോഗ്യതാപത്രങ്ങളും സ്വീകരിച്ചു. അംബാസഡർമാരെ സ്വാഗതം ചെയ്ത ഡെപ്യൂട്ടി കിങ് ബഹ്റൈനും അതത് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുന്നതിൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. അംബാസഡർമാരുടെ രാഷ്ട്രത്തലവന്മാർക്ക് ഹമദ് രാജാവിന്റെ ആശംസകൾ അറിയിച്ചു. സാഖിർ കൊട്ടാരത്തിൽ എത്തിയ അംബാസഡർമാരെ റോയൽ പ്രോട്ടോക്കോൾ ചീഫ് മേജർ ജനറൽ ഖലീഫ ബിൻ അഹമ്മദ് അൽ ഫദാല സ്വീകരിച്ചു.
മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.