മനാമ: അസ്ഥിരമായ കാലാവസ്ഥാ സാഹചര്യം മുൻനിർത്തി കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി കോസ്റ്റ്ഗാർഡ് അധികൃതർ വ്യക്തമാക്കി. സഹായങ്ങൾക്ക് 999 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നായിരുന്ന് നേരത്തേ നൽകിയിരുന്ന നിർദേശം. എന്നാൽ, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് കടലിൽ ബോട്ടിറക്കുന്നതിനും വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
എമർജൻസി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു
മനാമ: അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തെ നേരിടാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം ഓൺലൈനിൽ ചേർന്നു. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ഹസൻ അൽ ഹസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മന്ത്രാലയ പ്രതിനിധികളും അനുബന്ധ അതോറിറ്റി പ്രതിനിധികളും സംബന്ധിച്ചു.
മഴ, കാറ്റ് മുതലായവ മൂലമുണ്ടാകുന്ന അവസ്ഥകൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരം ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തതായി ഉറപ്പാക്കി. ദുരന്തനിവാരണത്തിനായി തയാറാക്കിയ പ്ലാൻ അവതരിപ്പിക്കുകയും പൊതുജനങ്ങൾക്ക് അപ്പപ്പോൾ നിർദേശങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ തയാറാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.