പ്ര​മു​ഖ വ്യ​വ​സാ​യി മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ മ​ന്നാ​ഇ അ​ന്ത​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ഈ​സ അ​ൽ മ​ന്നാ​ഇ (89) അ​ന്ത​രി​ച്ചു. 1824ൽ ​സ്ഥാ​പി​ത​മാ​യ അ​ൽ മ​ന്നാ​ഇ ജ്വ​ല്ല​റി​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം അ​ൽ അ​ഹ്​​ലി ബാ​ങ്കി​ന്‍റെ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്നു. ഡെ​ൽ​മ​ൺ പൗ​​​ൾ​ട്രി ഫാം ​ക​മ്പ​നി, അ​ൽ അ​ഹ്​​ലി​യ പൗ​ൾ​ട്രി ഫാം ​ക​മ്പ​നി എ​ന്നി​വ​യു​ടെ സ്​​ഥാ​പ​ക​നും ഗ​ൾ​ഫ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ബാ​ങ്ക്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ടാ​തെ, ഗ്ലാ​സ്​ ടെ​ക്​​നോ​ള​ജീ​സ്, അ​ൽ മ​ന്നാ​ഇ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ ക​മ്പ​നി എ​ന്നി​വ​യു​ടെ​യും സ്ഥാ​പ​ക​നാ​യി​രു​ന്നു. വി​വി​ധ ക​മ്പ​നി​ക​ളു​ടെ സാ​ര​ഥ്യം വ​ഹി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ്ര​ത്യേ​ക ​അ​വാ​ർ​ഡ്​ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - Prominent industrialist Muhammad bin Abdullah Al Mannai passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.