‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൺവെൻഷൻ

പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൺവെൻഷൻ സംഘടിപ്പിച്ചു

പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൺവെൻഷൻ

മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ നേതൃത്വത്തിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇടതുപക്ഷത്തിന്റെ വികസന രാഷ്ട്രീയവും, സഹതാപ തരംഗത്തിൽ ഊന്നിയ വലതുപക്ഷത്തിന്റെ വികാര രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് പറഞ്ഞു.


ഭരണ തുടർച്ചയോടു കൂടി കഴിഞ്ഞ ഏഴ് വർഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടത് പക്ഷ സർക്കാറുകൾ കേരളത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളും നയ പരിപാടികളും മാതൃകാപരമാണ്. കേരളം കടന്ന് പോയ പതിറ്റാണ്ടുകളുടെ വികസനം പുൽപള്ളിയിൽ എത്തിക്കാൻ 53 വർഷക്കാലം അവിടുത്തെ ജനപ്രതിനിധി ക്ക് കഴിയാതെ പോയി എന്നാണ് മനസിലാക്കാൻ കഴിയുന്നത്.വോട്ടർമാർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് തോമസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് പി. ശ്രീജിത്ത് പറഞ്ഞു.


ലോക കേരളസഭാംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതമാശംസിച്ചു. ബഹ്റൈൻ നവകേരള കോഡിനേഷൻ സെക്രട്ടറി ഷാജി മുതല, ഐ.എൻ. എൽ. പ്രതിനിധി മൊയ്തിൻ പുളിക്കൽ, ജനതാകൾച്ചറൽ സെൻറർ പ്രതിനിധി മനോജ് വടകര, കെ.ടി. സലിം, പ്രതിഭ പ്രസിഡന്റ്‌ അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Puthupally Election: 'One Kerala is First Kerala' convention organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.