അൽ റബീഹ് മെഡിക്കൽ സെന്‍റർ

ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാം; അൽ റബീഹ് മെഡിക്കൽ സെന്ററിന് നൂറു ശതമാനം സ്കോർ

മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ് എച്. ഐ.വി, ഹെപ്പറ്റെറ്റിസ്, സിഫിലസ് വൈറസ് ആന്റിജനുകൾ ആന്റ് ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നതിൽ അൽ റബീഹ് മെ‍ഡിക്കൽ സെന്ററിലെ ലാബറട്ടറി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് പ്രഖ്യാപിച്ചത്. ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്. ആർ.എ) അഭിനന്ദിച്ചു.

Tags:    
News Summary - Quality Assessment Program; Al Rabih Medical Center scored one hundred percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.