മനാമ: ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ പ്ലസ്വൺ ക്ലസ്റ്റർ വാർഷിക പരീക്ഷയുടെ ചോദ്യേപപ്പറുകൾ ചോർന്നു. പരാതി ഉയർന്നതിനെ തുടർന്ന് പ്രസ്തുത പരീക്ഷകൾ റദ്ദാക്കി. ഞായറാഴ്ച്ച നടന്ന ബയോളജി, ബിസിനസ് സ്റ്റഡി പരീക്ഷകളാണ് ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25 ലേക്ക് മാറ്റിയത്.
ഇന്ത്യൻ സ്കൂൾ, ഇബനാൽ ഹൈതം, ന്യൂ മില്ലേനിയം, അൽ നൂർ സ്കൂൾ എന്നീ സ്കൂളുകളിലാണ് പകരം പരീക്ഷകൾ നടത്തുന്നത്. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകൾ തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് പൊതുവായാണ് ചോദ്യേപപ്പറുകൾ തയ്യാറാക്കുന്നതും പരീക്ഷകൾ നടത്തുന്നതും. ഇത് അനുസരിച്ച് ഞായറാഴ്ച്ചയായിരുന്നു ബയോളജി, ബിസിനസ് സ്റ്റഡി പരീക്ഷകൾ നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിന് വിപരീതമായി ന്യൂ ഇന്ത്യൻ സ്കൂളിൽ ഒരു ദിവസം മുെമ്പ ഇൗ രണ്ട് വിഷയങ്ങളിലും പരീക്ഷകൾ നടത്തി.
എന്നാൽ മറ്റ് സ്കൂളുകളിലാകെട്ട ടൈംടേബിൾ പ്രകാരം ശനിയാഴ്ച്ച പരീക്ഷയില്ലായിരുന്നു. ഞായറാഴ്ച്ച ഇൗ സ്കൂളുകളിൽ ഇതേ പരീക്ഷകൾ നടന്നപ്പോഴാണ് തലേദിവസം ന്യൂ ഇന്ത്യൻ സ്കൂളിൽ നടന്ന പരീക്ഷകളിലെ ചോദ്യങ്ങളാണെന്ന സംശയം ചില വിദ്യാർഥികൾ ഉന്നയിച്ചത്. പരീക്ഷ കഴിഞ്ഞ് ശേഷം നടത്തിയ അന്വേഷണത്തിൽ സംശയം സത്യമാണെന്ന് മനസിലായി. നിമിഷങ്ങൾക്കകം ചോദ്യപേപ്പർ ചോർച്ച സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും ആശങ്കയിലാകുകയും ചെയ്തു.
ഇതിനുശേഷം ബന്ധപ്പെട്ട സ്കൂളുകളിലെ പ്രിൻസിപ്പൽ കൗൺസിൽയോഗം അടിയന്തിരമായി വിളിച്ചുചേർത്തു സംഭവത്തിൽ ന്യൂ ഇന്ത്യൻ സ്കൂളിെൻറ വിശദീകരണം ചോദിച്ചു. എന്നാൽ ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് ഇത്തരമൊരു അബദ്ധമുണ്ടാകാൻ കാരണമെന്നായിരുന്നു പ്രിൻസിപ്പലിെൻറ മറുപടി. തുടർന്നാണ് പുതിയ പരീക്ഷകൾ ഫെബ്രുവരി 25 ലേക്ക് മാറ്റാൻ കൗൺസിൽ േയാഗം തീരുമാനിച്ചത്. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാരും അക്കാദമിക് കാര്യങ്ങളിൽ സ്വീകരിക്കുന്ന പൊതുവായി നിലപാടുകളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനും മതിയായ ആശയവിനിമയം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.