മനാമ: അൽ മന്നായി സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഡിസംബർ 12ന് രാത്രി ഒമ്പത് വരെ മനാമ റയ്യാൻ സ്റ്റഡി സെന്ററിൽ നിന്നും കൈപ്പറ്റാവുന്നതാണെന്ന് പരീക്ഷാ കൺട്രോളർ ബിർഷാദ് അബ്ദുൽ ഗനി അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമുതൽ 8.30 വരെ നടക്കുന്ന പരീക്ഷക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശുദ്ധ ഖുർആനിലെ അധ്യായം 53 - അന്നജ്മ് ആസ്പദമാക്കിയാണ് പരീക്ഷ നടക്കുന്നത്. വിവിധ സെന്ററുകളിലായി 100ലധികം പേർ പങ്കെടുക്കുന്ന പരീക്ഷക്ക് മുന്നോടിയായി വിവിധ ഘട്ടങ്ങളിലായി ക്ലാസുകളും വാരാന്ത്യ പരീക്ഷകളും ഇതിനോടകം നടന്നിരുന്നു.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് പ്രശസ്തി പത്രത്തോടൊപ്പം യഥാക്രമം ലാപ്ടോപ്, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് എന്നിവയും നാലു മുതൽ 10 വരെ സ്ഥാനത്തെത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണെന്നും, വർധിച്ച ട്രാഫിക് പരിഗണിച്ചുകൊണ്ട് പരീക്ഷാർഥികൾ പരീക്ഷാ ഹാളുകളിൽ നേരത്തെ തന്നെ എത്തിച്ചേരണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.