മനാമ: ബഹ്റൈനിൽ താമസിക്കുന്ന വിവിധ ഭാഷക്കാരായ ഇന്ത്യൻ പ്രവാസികൾക്കുവേണ്ടി റേഡിയോ മിർച്ചി പുതിയ മൊബൈൽ ആപ് പുറത്തിറക്കി. ഓരോ ഇന്ത്യൻ പ്രവാസിക്കും തങ്ങളുടെ മാതൃഭാഷകളിൽ വാർത്തകൾ അറിയാനും വിനോദ പരിപാടികൾ ആസ്വദിക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എഫ്.എം സ്റ്റേഷനായ റേഡിയോ മിർച്ചി 63 നഗരങ്ങളിൽ സേവനം നൽകുന്നുണ്ട്. ബഹ്റൈനിൽ പുറത്തിറക്കിയ പുതിയ ആപ് വഴി ഇന്ത്യയിലെ 11 നഗരങ്ങളിലെ 12 എഫ്.എം സ്റ്റേഷനുകളിൽനിന്നുള്ള പരിപാടികൾ ആസ്വദിക്കാം. 10 ഇന്ത്യൻ ഭാഷകളിലെ പരിപാടികളാണ് ലഭ്യമാകുന്നത്. മിർച്ചി ബഹ്റൈനിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.