മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്നി നൈറ്റി സംഗീത പരിപാടിക്ക് പിന്തുണയുമായി ഐ.സി.ഐ.സി.ഐ ബാങ്കും. സംഗീതവും മെന്‍റലിസവും ഒത്തുചേരുന്ന വേദി ബഹ്റൈന് ഒരു നവ്യാനുഭവമാകുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈൻ കൺട്രി ഹെഡ് അമിത് ബൻസാൽ പറഞ്ഞു.
സംഗീതാസ്വാദർക്ക് വേറിട്ടൊരു അനുഭവം വാഗ്ദാനം ചെയ്താണ് റെയ്നി നൈറ്റ് ബഹ്റൈൻ മണ്ണിൽ വിരുന്നെത്തുന്നത്. കോവിഡ് കാലത്തെ മുരടിപ്പിനൊടുവിൽ മനസുകളിൽ നവോന്മേഷം പകരാൻ എത്തുന്ന ഈ സംഗീത നിശ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പരിപാടിയായി മാറുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.