മനാമ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഒ.ഐ.സി.സി-ഇൻകാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ചെയർമാനായി കമ്മിറ്റിയെ നിയമിച്ചു.
വിദേശരാജ്യങ്ങളിൽനിന്ന് എത്തിച്ചേരുന്ന ഒ.ഐ.സി.സി-ഇൻകാസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുക, മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയും കമ്മിറ്റിയുടെ ചുമതലയാണ്. ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസെപ്പ് പിച്ചകശ്ശേരിൽ കൺവീനറായും പ്രവർത്തിക്കും. ഒ.ഐ.സി.സി-ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് നിയമനം നടത്തിയത്.
ഒ.ഐ.സി.സി-ഇൻകാസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പുതുപ്പള്ളിയിൽ ഉടനെ ആരംഭിക്കുമെന്നും ഗ്ലോബൽ ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.