അദ്ദേഹം ഇന്ന്​ ജീവിച്ചിരിപ്പില്ലെങ്കിലും..

എല്ലാവരും തിരക്കി​​​​െൻറ ​ലോകത്താണ്​. സ്വന്തം കാര്യം നോക്കാനുള്ള ഒാട്ടം. കുടുംബത്തെ കരപറ്റിക്കാനുള്ള പ്രയത്​നം. അതിനിടയിൽ മറ്റുള്ളവരുടെ കാര്യങ്ങൾ ​ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല. എന്നാൽ സ്വന്തം തിരക്കുകൾ മറന്നും സമയം കണ്ടെത്തി, മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും കാരുണ്യത്തോടെ പെരുമാറുകയും അന്യരുടെ ആവ​ശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന ചിലരുണ്ട്​. അത്തരം ആളുകളെ കുറിച്ച്​ നമുക്കോരോർത്തർക്കും ഒാർമകൾ പങ്കുവെക്കാനുണ്ടാകാം. അത്തരമൊരാളായിരുന്നു ഞങ്ങളുടെ സ്ഥാപനത്തി​​​​െൻറ ഡയറക്​ടർ അന്തരിച്ച ശൈഖ്​ ഖലീഫ ബിൻ മുഹമ്മദ്​ ബിൻ ഖലീഫ ആൽ ഖലീഫ. നോമ്പുകാലത്ത്​ അദ്ദേഹം സ്ഥാപത്തിൽ വരു​േമ്പാൾ കൈയിൽ അനേകം സാധനങ്ങൾ ഉണ്ടാകാം.

അതെല്ലാം വിവിധ ഭക്ഷണ സാധനങ്ങൾ ആയിരിക്കും. അതെല്ലാം സ്ഥാപനത്തിലെ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഉള്ളതാണ്​. പുഞ്ചിരിയോടെ അത്​ അദ്ദേഹം വിതരണം ചെയ്യും. സുഖവിവരങ്ങൾ അന്വേഷിക്കും. ചിലപ്പോൾ ആ പുഞ്ചിരിക്ക്​ ആകർഷണീയത കൂടുതലാണന്നും തോന്നിയിട്ടുണ്ട്​. നൻമയുള്ളവർക്ക്​ മറ്റുള്ളവരുടെ മനസുകളെ കൂടുതൽ കുളിർപ്പിക്കാൻ കഴിയും എന്നതായിരിക്കും അതിലെ സത്യം. മറ്റൊര​ു കാര്യത്തിലും എനിക്ക്​ അത്​ഭുതം തോന്നിയിട്ടുണ്ട്​. പകൽ വ്രതം നോക്കു​േമ്പാഴും സ്വന്തം വിശപ്പിനെ കുറിച്ച്​ വേവലാതിപ്പെടാതെ, മറ്റുള്ളവരുടെ വിശപ്പകറ്റണം എന്ന്​ താൽപ്പര്യപ്പെടുന്നതിലെ ആ ചിന്താഗതിയെ കുറിച്ച്​. അത്​ മനുഷ്യ നൻമയാണ്​. ദൈവത്തിന്​ ഇഷ്​ടപ്പെട്ട മാർഗമാണന്ന്​ ഞാൻ വിശ്വസിക്കുന്നു. ആ മഹാൻ ഇന്ന്​ ജീവിപ്പിരിപ്പില്ലെങ്കിലും അദ്ദേഹത്തിനെ കുറിച്ചുള്ള നൻമ കലർന്ന ഒാർമകൾ ധാരാളമാണ്​.

നോമ്പിനെ കുട്ടിക്കാലത്ത്​ നോമ്പിനെ കുറിച്ച്​ കൂടുതൽ മനസിലാക്കാൻ അവസരം ലഭിച്ചിട്ടില്ല.  പ്രവാസിയായശേഷമാണ്​ അതി​​​​െൻറ നൻമ കലർന്ന അനുഭവങ്ങൾ മനസിലാക്കാൻ കഴ​ിഞ്ഞത്​. ഞങ്ങളുടെ സാംസ്​കാരിക സംഘടനയായ ‘സംസ്​കാര’യുടെ നേതൃത്വത്തിൽ എല്ലാ വർഷവും  നോമ്പ് തുറ  നടത്താറുണ്ട്. ഇതിൽ പുറമേ നിന്നും ധാരാളം  മുസ്​ലീം സഹോദരങ്ങൾ  പങ്കെടുക്കാറുണ്ട്. വ്രതവിശുദ്ധിയോടുകൂടി വരുന്ന  സഹോദരങ്ങൾക്ക്  ആദ്യം നോമ്പ് തുറക്കാൻ സൗകര്യം ഒരുക്കുകയും  അതിന് ശേഷം നമസ്​കാരത്തിനുശേഷം മറ്റുള്ളവർ കൂടിചേർന്ന്​ സൗഹൃദം പങ്കുവെച്ച്​ ഭക്ഷണം കഴിക്കുന്നു. അതിനെല്ലാം അഗാധമായ മനുഷ്യ സ്​നേഹം ഉണ്ടെന്നതാണ്​ എ​​​​െൻറ കാഴ്​ചപാട്​. 

Tags:    
News Summary - ramadan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.