എെൻറ റമദാൻ ഓർമകൾ വർഷങ്ങൾക്കു മുമ്പുള്ള മലപ്പുറം ജില്ലയിലെ മനോഹരമായ കാലടി എ ന്ന ഗ്രാമീണ കാർഷിക ജീവിത പശ്ചാത്തലത്തിൽനിന്ന് ആരംഭിക്കുന്നു. പിൽക്കാലത്തെ പ്രവാസ ജീവിത കാലത്ത് കൂടുതൽ റമദാനുമായി ഇടപഴകാനും ചിലപ്പോഴൊക്കെ വ്രതം അനുഷ്ഠിക്കാനും പതിവായി ഇഫ്താർ സംഗമങ്ങളിൽ പങ്കാളിയാകാനും സാധിച്ചിട്ടുണ്ട്. വിവിധ ഭാഷ പ്രദേശക്ക ാരായ ഒട്ടേറെ സുഹൃത്തുക്കളെ പരിചയപ്പെടാനും ഹൃദയ ബന്ധം സ്ഥാപിക്കാനും ഇഫ്താറുകളിലൂടെ സാധിച്ചു. ഞങ്ങളുടെ കുട്ടിക്കാലത്തു ഗ്രാമത്തിൽ സമൂഹ നോമ്പുതുറ, ഇഫ്താർ സദ്യകളൊന്നും പതിവില്ല. പേക്ഷ, മിക്ക ദിവസങ്ങളിലും ഭക്ഷണപ്പൊതികൾ നോമ്പുതുറ കഴിഞ്ഞ ഉടനെ വീട്ടിലെത്തും. അതിലും ഏറെ ഞങ്ങളെ ഒക്കെ ആകർഷിച്ചിട്ടുള്ളത് ഒരുമാസം നീണ്ടുനിൽക്കുന്ന മതപ്രസംഗങ്ങളാണ്. വിജ്ഞാന കുതുകികൾക്ക് ഇന്നത്തെപ്പോലെ വായിക്കാനും പഠിക്കാനും വേണ്ടത്ര പുസ്തകങ്ങൾ ഒന്നും ലഭ്യമല്ലാത്ത കാലം. പണ്ഡിതന്മാരായ പ്രഭാഷകരുടെ പ്രസംഗങ്ങൾ നോമ്പുതുറക്കു ശേഷം അർധരാത്രി വരെ നീണ്ടുനിൽക്കും. ആവർത്തന വിരസതയില്ല. പ്രസംഗകർ മാറിമാറി വരും. മത സ്പർധയുള്ള ഒരു വാക്കുപോലും കേൾക്കാറില്ല. ഇതര മത ഗ്രന്ഥങ്ങളടക്കം ആധികാരികമായി ഉദ്ധരിച്ചുകൊണ്ടുള്ള ആ കാലത്തെ പ്രസംഗങ്ങൾ കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രചോദനമായി. ലെസ്ലി ഹാസിൾട്ടെൻറയും മാർട്ടിൻ ലിങ്സിെൻറയും ഒക്കെ പ്രവാചക ചരിത്ര പുസ്തകങ്ങൾ പിന്നീട് മറിച്ചു നോക്കാനുള്ള പ്രചോദനവും അക്കാലത്തെ പതിവുതെറ്റാതെയുള്ള ഈ പ്രസംഗങ്ങളായിരുന്നു.
സുഹുർ ഭക്ഷണം മുതൽ ഇഫ്താർ ഭക്ഷണം വരെ പട്ടിണി ഇരിക്കുക എന്ന കേവലം ഭൗതികമായ ഒരു പ്രക്രിയയല്ല റമദാൻ ഉപവാസം. വായിക്കുക എന്ന ഉദ്ബോധനത്തോടെ വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നു എന്നത് തന്നെ ഒരു മഹത്തായ സന്ദേശമാണ് തരുന്നത്. വ്രതാനുഷ്ഠാനത്തിെൻറ ഒരു മാസക്കാലം വായിക്കാനും പഠിക്കാനും വേണ്ടി നീക്കിവെച്ചിരിക്കുന്നതുപോലെ സൽപ്രവൃത്തികൾ ചെയ്യാനും ദുഷ്പ്രവൃത്തികളിൽനിന്നും പൂർണമായി മാറി നിൽക്കാനും വിശ്വാസിയോട് ആവശ്യപ്പെടുന്നു. അതിലൂടെ ആത്മ സംസ്കരണവും വ്യക്തിത്വ വികസനവും ലക്ഷ്യം വെക്കുന്നു.
വർജിക്കപ്പെടേണ്ട തിന്മകൾ അക്കമിട്ടു പറയുന്നുണ്ട് ഇസ്ലാമിക ദർശനം. ആ പട്ടികയിൽ ഉൾപ്പെടുത്തേണ്ട സമാന തിന്മകൾ സമൂഹത്തിലേക്ക് പിന്നീട് കടന്നു വന്നിട്ടുണ്ട്. പണ്ഡിത ലോകവും വിശ്വാസി സമൂഹവും ഇത് തിരിച്ചറിയുകയും ഈ തിന്മകൾക്കെതിരെ സദാ ജാഗരൂകർ ആയിരിക്കേണ്ടതുമുണ്ട്.
ഈ വർഷം നാം ഒരു പരീക്ഷണ ഘട്ടത്തിലാണ് റമദാനെ വരവേൽക്കുന്നത്. ഒട്ടേറെ പരീക്ഷണങ്ങളെ നേരിട്ട മാനവരാശി ഈ കോവിഡ് വിപത്തിനെയും അതിജീവിക്കും എന്നതിൽ സംശയമൊന്നുമില്ല. പേക്ഷ, ഒരു കാര്യം എല്ലാവരും മനസ്സിലാക്കുന്നതായി കാണുന്നുണ്ട്. നമ്മുടെ ഉപഭോഗ സംസ്കാരത്തിലും സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട ശുചിത്വം, അച്ചടക്കം എന്നിവയിലും വലിയ ശ്രദ്ധ വേണമെന്നാണ് വർത്തമാന കാലം നമ്മോട് ആവശ്യപ്പെടുന്നത്. ഇസ്ലാം മുന്നോട്ടു വെക്കുന്ന അഞ്ചു നേരത്തേ ശരീരശുദ്ധിയുടെ പ്രസക്തിയാണ് ഇന്ന് ഓരോ മനുഷ്യനും തിരിച്ചറിയുന്നത്.
എല്ലാവർക്കും റമദാൻ ആശംസകൾ നേരുന്നു. സദാ സന്തോഷവും സമാധാനവും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.