ആ 134 തൊഴിലാളികൾ

വർഷങ്ങൾക്ക്​ മുമ്പാണ്​.  ഒരു റമദാൻ ആരംഭിക്കുന്നതിന്​ രണ്ടുനാൾ മാത്രമെയുള്ളൂ.  എങ്ങും പുണ്യനാളുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ.  വീടുകളും വ്യാപാരസ്ഥാപനങ്ങളും എല്ലാം അതി​​​​െൻറ പ്രതിഫലനമുണ്ട്​.  ടുബ്ലിയിലെ ഒരു കടയിൽ സാധനം വാങ്ങാനായി പോകുമ്പോഴാണ്​ യാദൃശ്​ചികമായി ആ വിവരം അറിഞ്ഞത്​. തൊട്ടടുത്തായുള്ള ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ സ്ഥിതി വളരെ ദയനീയാവസ്ഥയിലാണന്ന്​.  134 തൊഴിലാളികൾ മൂന്നു മാസമായി ശമ്പളം കിട്ടാതെ, ഭക്ഷണത്തിനു പോലും നിവർത്തിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന്​. തിരക്കുള്ള സമയമായിരുന്നു അത്​. അവിടെവരെ ഒന്നു പോയി വിവരങ്ങൾ അന്വേഷിച്ചാലോ എന്ന്​ തോന്നി. അങ്ങനെ ആ ലേബർ ക്യാമ്പിലേക്ക്​ പോയി. താമസിക്കുന്ന മുറികളിൽ  തളർന്ന്​ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന കുറെ മനുഷ്യൻമാർ. മെലിഞ്ഞ്​ കണ്ണുകൾ കുഴിഞ്ഞ്​ കവിളുകൾ ഒട്ടി, താടി മീശകൾ വളർന്ന്​ മുഷിഞ്ഞ്​ വസ്​ത്രങ്ങളുമായി. ഇൗ സാധുക്കളുടെ അവസ്ഥ കണ്ടാൽ മനസാക്ഷിയുള്ളവരുടെ നെഞ്ച്​ പിടക്കുന്ന വിധമായിരുന്നു.  ഉടൻ തന്നെ ഈ തൊഴിലാളികളുടെ ദുരവസ്ഥ അന്നത്തെ ഐ.സി.ആർ.എഫ്.ചെയർമാൻ ജോൺ ഐപ്പിനേയും, ഇന്ത്യൻ എംബസിയേയും അറിയിച്ചു.

അന്നു രാത്രിയിൽ തന്നെ സംഭവത്തി​​​​​െൻറ ഗൗരവം മനസിലാക്കി അന്നത്തെ ഇന്ത്യൻ അംബാസിഡർ ഡോ.ജോർജ് ജോസഫ്, ഐ.സി.ആർ.എഫ്. ചെയർമാൻ, സെക്കൻറ്​  സെക്രട്ടറി എൻ.കെ.ചൗധരി എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു. അനാരോഗ്യവും കടുത്ത ചൂടും വകവക്കാതെ രാത്രി വൈകിയും ഡോ.ജോർജ് ജോസഫ് തൊഴിലാളികളുടെ സങ്കടങ്ങൾ കേട്ട് കെട്ടിടത്തിന്റെ മുകളിൽ മണിക്കൂറുകൾ ചിലവഴിച്ചു.ആഗസ്​റ്റ്​ മാസത്തെ അതികഠിനമായ ചൂടിൽ കമ്പനിയുടമ വൈദ്യുതി ചാർജ്ജ് അടക്കാത്തതിനെത്തുടർന്ന് വൈദ്യുതി വിഛേദിച്ചിരുന്നു. അതിനാൽ എ.സി. പോലും ഇല്ലാത്ത മുറികളിൽ തൊഴിലാളികൾ ദുരിതപൂർണ്ണമായ ജീവിതത്തിലായിരുന്നു. കാര്യങ്ങൾ ബോദ്ധ്യപ്പെട്ട അംബാസിഡർ ബഹ്റൈൻ തൊഴിൽമന്ത്രാലത്തെ കാര്യങ്ങൾ ധരിപ്പിച്ചു. മന്ത്രാലയം വളരെ കാരുണ്യത്തോടെ നടപടി സ്വീകരിച്ചു. പാവപ്പെട്ടവരുടെ സങ്കടങ്ങൾ മനസിലാക്കുകയും അതിന്​ പരിഹാരം കാണുന്നതിലും ബഹ്​റൈൻ ഭരണകൂടം കാട്ടുന്ന മഹത്തായ ഇടപെടലുകളെ ഇൗ അവസരത്തിൽ ഒാർത്തുപോകുന്നു. 

തുടർന്ന് അടിയന്തരമായി വൈദ്യുതി പുനസ്ഥാപിച്ചു നൽകി. ഭക്ഷണത്തിനു പോലും വകയില്ലാതിരുന്ന തൊഴിലാളികൾക്ക് ക്യാമ്പിൽ  റമദാ​​​​െൻറ ആദ്യദിവസം തന്നെ ജനതാ കൾച്ചറൽ സ​​​െൻററി​​​​െൻറ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കാര്യങ്ങൾ പുറം ലോകത്തറിഞ്ഞപ്പോൾ മുതൽ എല്ലാ ദിവസവും തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എത്തിത്തുടങ്ങി. തൊഴിലാളികൾ പഞ്ചാബ്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്​നാട്​, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.

ആഴ്ചകൾക്കുള്ളിൽ എല്ലാവരേയും നാട്ടിലേക്കയക്കാൻ നടപടികൾ പൂർത്തിയാക്കി. നാട്ടിൽ പോകുമ്പോൾ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയിലായിരുന്ന തൊഴിലാളികൾക്ക് നജീബ് കടലായി, മനോജ് വടകര എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  സാധനങ്ങൾ ശേഖരിച്ച് കിറ്റുകൾ നൽകി. നാട്ടിലേക്ക് പോകുമ്പോൾ ധരിക്കാനായി നല്ല വസ്ത്രം പോലും ഇല്ലാതിരുന്ന മുഴുവൻ തൊഴിലാളികൾക്കും അവരുടെ അളവിനനുസരിച്ച് പുത്തൻ ഉടുപ്പും, പാൻറും വിവിധ കടകളിൽ നിന്നും ശേഖരിച്ചു നൽകി.  ഒാരോ റമദാൻ എത്തു​േമ്പാഴും അറിയാതെ ആ സാധുക്കളെ ഒാർത്തുപോകും.

Tags:    
News Summary - Ramadan-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.