മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 പ്രചാരണ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. മനാമ ഏരിയയിൽനിന്ന് എത്തിയ ദീപശിഖ ഗുദയ്ബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിലിന് മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ കൈമാറി. ഏരിയ സെക്രട്ടറി ലിനീഷ്, ട്രഷറർ ഷിഹാബ് അലി എന്നിവർ നേതൃത്വം നൽകി.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഓഡിനേറ്റർമാരായ ലൈജു തോമസ്, അനൂപ് തങ്കച്ചൻ, യൂത്ത് ഫെസ്റ്റ് 2024 കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, സബ് കമ്മിറ്റി കൺവീനർമാരായ ജിതിൻ പരിയാരം, മുഹമ്മദ് ജെസീൽ, ഹരി ഭാസ്കർ, മനാമ, ഗുദയ്ബിയ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.