മനാമ: നാട്ടിൽ സംരംഭം നടത്തി വിജയകരമാക്കിയ അനുഭവവുമായി മുൻ ബഹ്റൈൻ പ്രവാസി. കണ്ണൂർ കരിവള്ളൂർ രഞ്ജിതാണ് കഠ ിനാദ്ധ്വാനത്തിലൂടെ നേട്ടം കൊയ്തെടുത്തത്. 2002 മുതൽ 12 വരെ ബഹ്റൈനിൽ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഒടുവിൽ നാട ്ടിലേക്ക് മടങ്ങി. തുടർന്ന് ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കുകയും കേരള ഖാദിബോർഡ് മുഖേനെ, കേന്ദ്രഗവൺമെൻറിെൻറ വായ്പക്ക് അപേക്ഷിക്കുകയും ചെയ്തു.
25 സെൻറ് സ്ഥലത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രൊജക്ട് റിപ്പോർട്ട് സഹിതമാണ് അപേക്ഷ നൽകിയതെന്നും രഞ്ജിത് പറഞ്ഞു. അപേക്ഷിച്ച് നാലഞ്ച് മാസം കഴിഞ്ഞപ്പോൾ പദ്ധതിക്ക് ഗവൺമെൻറിെൻറ അനുവാദം ലഭിച്ചു. 25 ലക്ഷം വായ്പ എടുത്ത് മോഡേൺ അടുക്കള നിർമ്മാണവും ഇൻറീരിയർ ഡെക്കറേഷനും ആണ് ആരംഭിച്ചത്. ആദ്യ രണ്ട് വർഷപ്പോൾ ബിസിനസ് പച്ചപിടിക്കുകയായിരുന്നു.
ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ ഷോറൂമുകളും 40 ഒാളം ജീവനക്കാരുമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബഹ്റൈനിലേക്ക് ഹ്രസ്വസന്ദർശനത്തിന് എത്തിയ രജ്ഞിത്തിന് പറയാനുള്ളത് കഠിനാദ്ധ്വാനവും കൂട്ടായ പരിശ്രമങ്ങളും ഉണ്ടെങ്കിൽ ഒരുപരിധിവരെ സംരംഭം വിജയിപ്പിക്കാൻ കഴിയുമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.