മനാമ: ബഹ്റൈനിൽ റസ്റ്റാറൻറുകളിലും കേഫകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇതിന് തുടക്കമായത്. വരുംദിവസങ്ങളിൽ റസ്റ്റാറൻറുകളുടെയും കേഫകളുടെയും പ്രവർത്തനം സജീവമാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.
അകത്ത് ഭക്ഷണം നൽകുന്നതിന് കർശനമായ മുൻകരുതൽ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ളത്. ഒരുസമയം 30 പേർക്കാണ് ഇരുന്ന് കഴിക്കാൻ അനുമതി.കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട റസ്റ്റാറൻറുകളും കഫേകളും ഘട്ടം ഘട്ടമായാണ് തുറന്നത്. പുറത്ത് ഭക്ഷണം നൽകുന്നത് സെപ്റ്റംബർ മൂന്നിന് ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.