മനാമ: കോവിഡ് രോഗികളുടെ ചികിത്സക്ക് ബഹ്റൈനിൽ റോബോട്ടുകളുടെ സേവനം ഉപയോഗിച്ച് തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഇബ്രാഹിം ഖലീൽ കാനൂ ഹെൽത് സെൻററിലെ െഎസൊലേഷൻ കേന്ദ്രത്തിലാണ് മൂന്ന് റോബോട്ടുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ആദ്യ റോബോട്ട് രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ച് നൽകും. രോഗിയുടെ മുഖം തിരിച്ചറിയാനും റോബോട്ടിന് കഴിവുണ്ട്. ഇൗ റോബോട്ടിെൻറ സഞ്ചാരം കൺട്രോർ റൂമിൽ നിരീക്ഷിക്കും. രോഗിക്ക് ഡോക്ടറുമായി റോബോട്ട് മുഖേന സംസാരിക്കാനും കഴിയും.
ഇതുവഴി ആരോഗ്യ പ്രവർത്തകർക്ക് രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെടുന്നത് 80 ശതമാനം കുറക്കാനാകും. രണ്ടാമത്തെ റോബോട്ടും മരുന്നും ഭക്ഷണവും രോഗിക്ക് എത്തിക്കും. അതിനുപുറമേ, ഇ.കെ.ജി, ശ്വസനോപകരണങ്ങൾ, മൈക്രോസ്കോപ്പ്, രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം തുടങ്ങിയവയും ഇതിൽ ഘടിപ്പിക്കാം. രോഗിയുടെ ശരീരോഷ്മാവ് പരിശോധിക്കാൻ തെർമൽ കാമറയും ഇതിലുണ്ടാകും.
കൂടാതെ, ഉയർന്ന ശരീരോഷ്മാവുള്ള ആളുകൾ അകത്തുകടക്കുന്നത് തടയാൻ പ്രവേശന കവാടങ്ങളിലും ഇൗ റോബോട്ടിെൻറ സേവനം ഉപയോഗിക്കാം. ശരീരോഷ്മാവ് 37.3 ഡിഗ്രി സെൽഷ്യസിൽ അധികമാണെങ്കിൽ റോബോട്ട് മുന്നറിയിപ്പ് ശബ്ദം പുറപ്പെടുവിക്കും.
മൂന്നാമത്തെ റോബോട്ട് െഎസൊലേഷൻ മുറികളിൽ അണുനശീകരണം നടത്തും. ജോലി തുടങ്ങുന്നതിന് മുമ്പ് വിവിധ ഭാഷകളിൽ സന്ദേശം നൽകാനും റോബോട്ട് മിടുക്കനാണ്. റോബോട്ടുകളെ ചികിത്സക്ക് ഉപയോഗിക്കുന്നതിലൂടെ ബഹ്റൈനിലെ മെഡിക്കൽ രംഗം കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറിയും പദ്ധതിയുടെ ചുമതല വഹിക്കുന്നയാളുമായ പ്രഫ. ഫാത്തിമ അബ്ദുൽ വാഹിദ് അൽ അഹ്മദ് പറഞ്ഞു. രോഗ നിർണയത്തിലും ചികിത്സയിലും അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ ഇതുവഴി കഴിയുമെന്നും അവർ പറഞ്ഞു.
നിലവിലുള്ള രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കുകയാണ് റോബോട്ടുകൾ ചെയ്യുക. പരീക്ഷണം വിജയിച്ചാൽ കുടുതൽ റോബോട്ടുകളെ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ നേരിട്ട് ഇടപഴകുന്നത് കുറക്കാൻ റോബോട്ടുകളുടെ സേവനം സഹായിക്കും. ഇതുവഴി, ആരോഗ്യ പ്രവർത്തകർക്ക് രോഗഭീഷണിയിൽനിന്ന് സംരക്ഷണം നൽകാനും കഴിയും. ബഹ്റൈനിലെ ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.