മനാമ: പാർക്കുകളിലെ കളിസ്ഥലങ്ങളിൽ റബറൈസ്ഡ് തറകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി.രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ചില പാർക്കുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങളിൽ മണ്ണാണുള്ളത്. അത് മാറ്റി പകരം സുരക്ഷിതമായ റബറൈസ്ഡ് തറകൾ സ്ഥാപിക്കും.
കളികളിലേർപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ആളുകൾ വ്യായാമത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച ഇടങ്ങളിലും റബറൈസ്ഡ് തറ സ്ഥാപിക്കും. മണ്ണുള്ള സ്ഥലങ്ങളിൽ മഴ പെയ്യുേമ്പാഴും കാറ്റടിക്കുേമ്പാഴും ഉപയോഗിക്കാൻ സാധിക്കാത്തവിധം ചളിയും പൊടിയുമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.