മനാമ: ബഹ്റൈനിലെ പ്രമുഖ പേമെൻറ് സേവന ദാതാവായ സദാദ്, അൽ ഹിലാൽ ഹോസ്പിറ്റലുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചു. കോവിഡ് പരിശോധനകൾക്ക് പണമടക്കാൻ കമ്പനിയുടെ സ്വയംസേവന കിയോസ്കുകൾ, സദാദ് മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ എക്സ്പ്രസ് പേമെൻറ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാണ് ധാരണ. ബഹ്റൈനിലെ സദാദ് ഉപയോക്താക്കൾക്ക് ഏതുവിഭാഗത്തിലും നിരക്കിലുമുള്ള പരിശോധനകൾക്ക് ഏറ്റവും എളുപ്പം പണമടക്കാൻ ഇതുവഴി സാധിക്കും. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ സദാദ് ബോർഡ് അംഗം ഡോ. റിഫാത്ത്
മുഹമ്മദ് അൽ കാശിഫും അൽ ഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രനും കരാറിൽ ഒപ്പുവെച്ചു. സദാദ് ബിസിനസ് െഡവലപ്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ അർജുൻ രവി, ബിസിനസ് െഡവലപ്മെൻറ് എക്സിക്യൂട്ടിവ് അബിൻ ജോർജി, അൽ ഹിലാൽ ഹോസ്പിറ്റൽ റീജനൽ ബിസിനസ് ഹെഡ് ആസിഫ് മുഹമ്മദ്, ഫിനാൻസ് ഹെഡ് സഹാൽ ജമാലുദ്ദീൻ, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ ആനം ബച്ലാനി എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.