മനാമ: ചെറിയ പെരുന്നാളിന് ദിനങ്ങൾ മാത്രമുളളപ്പോൾ, മനാമ സൂഖിലെ തുന്നൽക്കടയിലിരുന്ന് ഉത്സാഹത്തിലാണ് മലയാളിയായ സജിയും സഹപ്രവർത്തകരും. അറബികളുടെ പെരുന്നാൾ വസ്ത്രങ്ങൾ യഥാസമയം തുന്നിക്കൊടുക്കാനുള്ള തത്രപ്പാടിലാണ് അവർ. എല്ലാവരും നോമ്പ് പകുതിയാകുേമ്പാഴാണ് തുണികളുമായി അളവെടുക്കാൻ എത്തുന്നത്. പെരുന്നാളിന് മുമ്പ് കിട്ടുകയും വേണം.
അതിനാൽ ഞങ്ങൾ വിശ്രമമില്ലാത്ത േജാലിയിലാെണന്ന് 29 വർഷമായി ബഹ്റൈനിൽ തുന്നൽക്കാരനായി ജോലി ചെയ്യുന്ന സജി പറയുന്നു. കണ്ണൂർ^കോഴിക്കോട് അതിർത്തിയായ ചോമ്പാലയിൽ നിന്ന് 20 ാം വയസിൽ എത്തിയ ഇദ്ദേഹത്തിെൻറ കടയിൽ ഇപ്പോൾ മലയാളികളായ മാഹിക്കാരൻ ഹരിദാസും മടപ്പള്ളിക്കാരൻ ബാബുവും ബംഗാളിയായ അമീറുമുണ്ട്. അറബി പുരുഷൻമാർക്കും ആൺകുട്ടികൾക്കും വേണ്ട വസ്ത്രങ്ങളെല്ലാം ഞങ്ങൾ തുന്നും. പെരുന്നാളിന് തോബിൻ എന്ന ളോഹ തുന്നാനാണ് കൂടുതൽ ഒാർഡറുകളുള്ളത്. അതിനൊപ്പമുള്ള പാൻറായ ‘സർവാൾ’,രാത്രി വേഷമായ ‘ജലബിയ’ എന്നിവയും തുന്നാൻ ധാരാളംപേർ തുണികളുമായി വന്ന് അളവ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ഒാവർകോട്ട്, ജാക്കറ്റ് എന്നിവയും ഗർഖാഉൗന് ഉപയോഗിക്കുന്ന പ്രത്യേക വേഷങ്ങൾ, തലയിലെ തട്ടത്തിനൊപ്പം ഉപയോഗിക്കുന്ന ഖത്തറ എന്നിവയെല്ലാം തയ്യാറാക്കി കൊടുക്കാറുണ്ടെന്ന് സജി പറയുന്നു. സ്വദേശികൾ വസ്ത്രം വാങ്ങാൻ വരുേമ്പാൾ സമ്മാനമായി ഇൗന്തപ്പഴം നൽകാറുണ്ടെന്നും സജി പറയുന്നു. വസ്ത്രങ്ങൾ തുന്നുേമ്പാൾ അവർ ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ പുലർത്തുന്നു.
വസ്ത്രങ്ങളുടെ നിലവാരം, ഡബിൾ സ്റ്റിച്ച്, എംബ്രോയിഡറി എന്നിവയിൽ എല്ലാം സൂക്ഷ്മത പുലർത്തും. അതിനാൽ തങ്ങളും ജോലിയെടുക്കുേമ്പാൾ അത്തരം കാര്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കുന്നുണ്ട്. മലയാളികൾ കാര്യമായി വസ്ത്രം തുന്നിക്കാൻ വരാറില്ല. റെഡിമെയ്ഡിനോടാണ് നമ്മുടെ നാട്ടുകാർക്ക് താൽപ്പര്യം. ബ്രാൻഡ് ഷർട്ടുകളും പാൻറുകളും ധരിക്കാനാണ് മലയാളികൾക്ക് താൽപ്പര്യം. എന്നാൽ പത്തിരുപത് വർഷം മുമ്പുവരെ അതൊന്നും അല്ലായിരുന്നു. പെരുന്നാളും ഒാണവും അടുക്കുേമ്പാൾ തുന്നൽക്കടയിൽ മലയാളികളുടെ തിരക്കായിരുന്നു. അതെല്ലാം പഴയ കഥ. എന്നാൽ പാരമ്പര്യം കൈവിട്ട് കളയാൻ സ്വദേശികൾ തയ്യാറല്ല. അവരുടെ സ്വന്തം വേഷത്തിൽ പോലും അത് കാണാം. അതാണ് ഇൗ ചെറിയ പെരുന്നാൾ കാലത്തെയും അനുഭവമെന്നും സജി ആദരവോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.