സ​ത്യം ഓ​ണ്‍ലൈ​നി​ന്‍റെ പ​ന്ത്ര​ണ്ടാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സി​നി​മ താ​രം ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു


സ​ത്യം ഓ​ൺ​ലൈ​ൻ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​വും മാ​ധ്യ​മ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത്​ ആ​ധി​കാ​രി​ക വാ​ര്‍ത്ത​ക​ളി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് ക​രു​ത്ത് പ​ക​രു​മെ​ന്ന് സി​നി​മ താ​രം ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സ​ത്യം ഓ​ൺ​ലൈ​ൻ മീ​ഡി​യ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കിം​സ്​ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ‘നേ​രി​ന്‍റെ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​നം’ എ​ന്ന മാ​ധ്യ​മ സെ​മി​നാ​ര്‍ സൗ​ദി​യി​ലെ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​നു​മാ​യ മ​ന്‍സൂ​ര്‍ പ​ള്ളൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്​​റൈ​നി​ലെ വി​വി​ധ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ജ​ലീ​ൽ അ​ബ്​​ദു​ല്ല (ഗ​ൾ​ഫ്​ മാ​ധ്യ​മം), ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത് (ബി.​എം.​സി), സി​റാ​ജ് പ​ള്ളി​ക്ക​ര (മീ​ഡി​യാ​വ​ൺ), അ​ന​സ് യാ​സി​ന്‍ (ദേ​ശാ​ഭി​മാ​നി), രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് (റേ​ഡി​യോ രം​ഗ്), ഇ.​വി. രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​ത്യം ഓ​ണ്‍ലൈ​ന്‍ എ​ഡി​റ്റ​റും ചെ​യ​ര്‍മാ​നു​മാ​യ വി​ന്‍സെ​ന്‍റ് നെ​ല്ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യം ബ​ഹ്റൈ​ന്‍ നാ​ഷ​ന​ല്‍ ഹെ​ഡും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ ബ​ഷീ​ര്‍ അ​മ്പ​ലാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. കിം​സ് ഹെ​ല്‍ത്ത് ഹോ​സ്പി​റ്റ​ല്‍ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ താ​രി​ഖ് ന​ജീ​ബ്, ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ല പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ള്‍ഫ് മ​ല​യാ​ളി​ക​ള്‍ക്കി​ട​യി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ വേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് കിം​സ് ഹെ​ല്‍ത്ത് ഹോ​സ്പി​റ്റ​ല്‍ സീ​നി​യ​ര്‍ ഡോ​ക്ട​ര്‍ കെ.​എം. എ​ബ്രാ​ഹം ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ക​ലാ​വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മാ​യ, അ​ഞ്ജ​ലി, കീ​ര്‍ത്തി, ആ​ത്മി​ക, നി​ര്‍വ​ത്ത് എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​രം​ഗം അ​ര​ങ്ങേ​റി. കോ​ഓ​ഡി​നേ​റ്റ​ർ കാ​സിം പാ​ട​ത്ത​ക​യി​ൽ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Satyam Online Organized Twelfth Annual Media Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.