കുട്ടികൾ മൈലാഞ്ചിയിട്ടും പുതുവസ്ത്രങ്ങളണിഞ്ഞും പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ്. കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഹന്തി നൈറ്റിൽ നിന്ന്
-ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ആത്മനിർവൃതിയുടെ നല്ലനാളുകളെ ധന്യതയോടെ മടക്കിയയച്ച് മുസ്ലിം സമൂഹം ഇന്ന് പെരുന്നാൾ ആഘോഷിക്കുകയാണ്. മാനത്ത് ശവ്വാൽ പിറ ദൃശ്യമായതു മുതൽ ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും സുകൃതങ്ങൾ നിറഞ്ഞൊഴുകുത്തുടങ്ങിയിരുന്നു. സ്വദേശത്തല്ലെങ്കിലും ഒരുക്കിയും ഒരുങ്ങിയും പെരുന്നാളിനെ വരവേൽക്കുന്നതിൽ പ്രവാസികളുടെ ആവേശത്തിനും മാറ്റ് കുറയാറില്ല.
അതിരുകളില്ലാത്ത സ്നേഹവായ്പുകളുടെയും പരസ്പരാലിംഗനങ്ങളുടെയും മഹത്തായ സന്ദേശവുമായി രാജ്യത്തുടനീളം രാവിലെ തന്നെ ഈദ് ഗാഹുകളും പ്രാർഥനകളും നടക്കും. പെരുന്നാൾ രാവുകളെയും പകലുകളെയും അതിമനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. സ്വദേശികളോടൊപ്പം തന്നെ ടൂറിസ്റ്റുകളെയും പ്രവാസി കുടുംബങ്ങളെയും ആകർഷിപ്പിക്കുന്ന സംഗീത നിശകളും കായിക കലാ വിനോദങ്ങളാലും വരും ആഴ്ചകൾ സമൃദ്ധമാണ്.
മനാമ നൈറ്റ്സിന്റെ വിജയത്തെത്തുടർന്ന് ഈദ് ആഘോഷങ്ങളിലും നൈറ്റ്സ് തുടരും. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ തത്സമയ സംഗീത നിശകൾ ഇതിന്റെ ഭാഗമായി നടക്കും. ഏപ്രിൽ നാലിന് ബിയോൺ അൽ ഡാന ആംഫി തിയറ്ററിൽ നടക്കുന്ന അമർ ദിയാബിന്റെ സംഗീത പരിപാടിയാണ് ഇതിൽ പ്രധാനം. കൂടാതെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ ഈദ് പരിപാടികൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.