ശവ്വാൽ പിറന്നു; പെരുന്നാൾ നിറവിൽ പവിഴദ്വീപ്
text_fieldsകുട്ടികൾ മൈലാഞ്ചിയിട്ടും പുതുവസ്ത്രങ്ങളണിഞ്ഞും പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ്. കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഹന്തി നൈറ്റിൽ നിന്ന്
-ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ആത്മനിർവൃതിയുടെ നല്ലനാളുകളെ ധന്യതയോടെ മടക്കിയയച്ച് മുസ്ലിം സമൂഹം ഇന്ന് പെരുന്നാൾ ആഘോഷിക്കുകയാണ്. മാനത്ത് ശവ്വാൽ പിറ ദൃശ്യമായതു മുതൽ ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും സുകൃതങ്ങൾ നിറഞ്ഞൊഴുകുത്തുടങ്ങിയിരുന്നു. സ്വദേശത്തല്ലെങ്കിലും ഒരുക്കിയും ഒരുങ്ങിയും പെരുന്നാളിനെ വരവേൽക്കുന്നതിൽ പ്രവാസികളുടെ ആവേശത്തിനും മാറ്റ് കുറയാറില്ല.
അതിരുകളില്ലാത്ത സ്നേഹവായ്പുകളുടെയും പരസ്പരാലിംഗനങ്ങളുടെയും മഹത്തായ സന്ദേശവുമായി രാജ്യത്തുടനീളം രാവിലെ തന്നെ ഈദ് ഗാഹുകളും പ്രാർഥനകളും നടക്കും. പെരുന്നാൾ രാവുകളെയും പകലുകളെയും അതിമനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. സ്വദേശികളോടൊപ്പം തന്നെ ടൂറിസ്റ്റുകളെയും പ്രവാസി കുടുംബങ്ങളെയും ആകർഷിപ്പിക്കുന്ന സംഗീത നിശകളും കായിക കലാ വിനോദങ്ങളാലും വരും ആഴ്ചകൾ സമൃദ്ധമാണ്.
മനാമ നൈറ്റ്സിന്റെ വിജയത്തെത്തുടർന്ന് ഈദ് ആഘോഷങ്ങളിലും നൈറ്റ്സ് തുടരും. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ തത്സമയ സംഗീത നിശകൾ ഇതിന്റെ ഭാഗമായി നടക്കും. ഏപ്രിൽ നാലിന് ബിയോൺ അൽ ഡാന ആംഫി തിയറ്ററിൽ നടക്കുന്ന അമർ ദിയാബിന്റെ സംഗീത പരിപാടിയാണ് ഇതിൽ പ്രധാനം. കൂടാതെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ ഈദ് പരിപാടികൾ
- ബുദൈയ ബൊട്ടാണിക്കൽ ഗാർഡൻ (റോസ്റ്റ് ക്യാമ്പ്) ഈദ് ദിവസം
- കൾച്ചറൽ ഹാൾ (ഹാമർ മുഫ്ലിസ് ഷോ) ഈദ് ദിനം മുതൽ നാലുദിവസം
- മുഹറഖ് മോഡൽ യൂത്ത് സെന്റർ (ബി ഹാപ്പി ഷോ) ഇദ് രണ്ടാം ദിനം മുതൽ
- ദിൽമുൻ വാട്ടർ പാർക്ക് (ഈദ് സെലിബ്രേഷൻ)ഈദ് ദിവസം രാവിലെ 10 മുതൽ രാത്രി 10 വരെ
- വാട്ടർ ഗാർഡൻ സിറ്റി ബീച്ച് (ഈദ് സെലിബ്രേഷൻ) ഈദ് മുതൽ മൂന്ന് ദിവസം രാവിലെ 10 മുതൽ രാത്രി 10 വരെ
- ഡ്രാഗൺ സിറ്റി (ഈദ് സെലിബ്രേഷൻ) ഈദ് ദിനം
- സിറ്റി സെന്റർ ബഹ്റൈൻ (പെപ്പാ പിഗ് അഡ്വൻച്വർ) മാർച്ച് 31 മുതൽ ഏപ്രിൽ 9 വരെ ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ
- പാഷൻ ആർട്ട് (കിഡ്സ് ഈദ് ആർട്ട് ഫെസ്റ്റ്) ഏപ്രിൽ ഒന്നു മുതൽ മൂന്നുവരെ വൈകീട്ട് നാല് മുതൽ ഏഴ് വരെ
- മറാസി ഗലേറിയ ഈദ് സെലിബ്രേഷൻ ഏപ്രിൽ ഒന്ന് മുതൽ 12 വരെ
- സോലിമാർ ബീച്ച് (ബ്ലാക് കോഫി) ഏപ്രിൽ ഒന്ന് വൈകീട്ട് ഏഴു മുതൽ
- ഡെസേർട്ട് ഗാർഡൻ (മെസ്തിസ ലൈവ് ഷോ) ഏപ്രിൽ മൂന്ന് വൈകീട്ട് ഏഴ് മുതൽ
- ആർ.ഇ.എച്ച്.സി ഹോർസിങ് ക്ലബ് (കുതിരയോട്ട മത്സരം) ഏപ്രിൽ 3,4.
- ബിയോൺ അൽ ദാന ആംഫി തിയറ്റർ (അമർ ദിയാബ് കൺസേർട്ട്) ഏപ്രിൽ നാല്
- ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്എ ഫ് വൺ ഗ്രാൻഡ് പ്രീ ഏപ്രിൽ 11 മുതൽ 13 വരെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.