കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കെ.എം.സി.സി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

മനാമ: രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ മഹദ് വ്യക്തിത്വമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എം.സി.സി ആസ്ഥാനത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പ്രമുഖർ ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. സാധാരണക്കാരായ മനുഷ്യരുടെ ഹൃദയങ്ങളിൽ എത്ര ആഴത്തിലാണ് ശിഹാബ് തങ്ങൾ നിലകൊള്ളുന്നത് എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു അനുസ്മരണ പരിപാടി. നാടും ജനതയും പ്രതിസന്ധിയുടെ ചുഴിയില്‍ കറങ്ങിനില്‍ക്കുമ്പോള്‍ ജനം ശിഹാബ് തങ്ങളെ ഓര്‍ത്തുപോവുകയാണെന്ന് പ്രസംഗകർ പറഞ്ഞു. ശിഹാബ് തങ്ങളെന്ന മനുഷ്യസ്നേഹിയെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും അവർ പങ്കുവെച്ചു.

ബഹ്‌റൈൻ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കയ്പമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി ട്രഷറർ റസാഖ് മൂഴിക്കൽ, സൽമാനുൽ ഫാരിസ്, എസ്.വി. ജലീൽ, വി.എച്ച്. അബ്ദുല്ല, ശംസുദ്ദീൻ വെള്ളികുളങ്ങര, വിവിധ ജില്ല, ഏരിയ നേതാക്കളായ അബ്ദുൽ കരീം മാസ്റ്റർ, എൻ.കെ. അബ്ദുൽ അസീസ്, ഫിറോസ്‌ കല്ലായി, അബ്ദുൽ റസാഖ് നദ്‌വി, ഇൻമാസ് ബാബു, ഹുസ്സൈൻ ചിത്താരി, സാഹിൽ തൊടുപുഴ, ഷബീർ അലി, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം സ്വാഗതവും എ.പി. ഫൈസൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ പരിപാടി നിയന്ത്രിച്ചു. സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ട, കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര, ശരീഫ് വില്യാപള്ളി, നിസാർ ഉസ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Shihab Thangal Memorial by KMCC Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.