വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ കെ.​കെ. ര​മ എം.​എ​ൽ.​എ

നാ​ടി​ന്റെ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു​നി​ൽ​ക്ക​ണം –കെ.​കെ. ര​മ എം.​എ​ൽ.​എ

മ​നാ​മ: നാ​ടി​ന്റെ പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യം മ​റ​ന്ന് എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് കെ.​കെ. ര​മ എം.​എ​ൽ.​എ പ​റ​ഞ്ഞു.

വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ക​ലാ​സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് ബ​ഹ്റൈ​ൻ വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും നാ​ടി​ന്റെ സ​ർ​വ​തോ​മു​ഖ​മാ​യ പു​രോ​ഗ​തി​യി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് വി​സ്മ​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സു​രേ​ഷ് മ​ണ്ടോ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. പ​വി​ത്ര​ൻ, രാ​മ​ത്ത് ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ ഷാ​ജി വ​ള​യം, യു.​കെ. ബാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​ത വി​ങ് ക​ൺ​വീ​ന​ർ ഇ​ന്ദു പ​വി​ത്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ കെ.​കെ. ര​മ​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ വേ​ങ്ങ​ര പൊ​ന്നാ​ട​യും സു​രേ​ഷ് മ​ണ്ടോ​ടി മെ​മെ​ന്റോ​യും ന​ൽ​കി. എം. ​ശ​ശി​ധ​ര​ൻ, കെ.​ആ​ർ. ച​ന്ദ്ര​ൻ, എം.​പി. അ​ഷ്റ​ഫ്, ശി​വ​കു​മാ​ർ കൊ​ല്ല​റോ​ത്ത്, എ.​എം. ബാ​ബു, ശ്രീ​ജി ര​ഞ്ജി​ത്ത്, സ​ജീ​വ​ൻ പാ​ക്ക​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. എം.​സി. പ​വി​ത്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - should be kept as one of the country's problems - K.K. Rama M.L.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.