മനാമ: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കുരുതിയിൽ ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇസ്രായേൽ ഭരണകൂടത്തോട് ബഹ്റൈൻ ആവശ്യപ്പെട്ടു. ഫലസ്തീൻ സംഘർഷം പരിഹരിക്കാനും സമാധാന ശ്രമങ്ങൾക്ക് തുടക്കമിടാനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഇസ്രായേൽ പ്രവർത്തിക്കാനും സന്നദ്ധമാകേണ്ടതുണ്ട്.
ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ബഹ്റൈൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീനികളുടെ അവകാശം ഹനിക്കുന്ന നടപടിയെ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നതാണ് ബഹ്റൈന്റെ നിലപാടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.