ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രി ക​മാ​ൽ ബി​ൻ അ​ഹ്മ​ദ് മു​ഹ​മ്മ​ദും എ​ൻ.​ബി.​ബി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ജീ​ൻ ക്രി​സ്‌​റ്റോ​ഫ് ഡ്യൂ​റാ​ൻ​ഡും ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

എൻ.ബി.ബി എയർഷോയുടെ സിൽവർ സ്പോൺസർ

മനാമ: നവംബർ 9-11 തീയതികളിൽ സഖീർ എയർബേസിൽ നടക്കുന്ന ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർഷോയുടെ സിൽവർ സ്പോൺസറായി നാഷനൽ ബാങ്ക് ഓഫ് ബഹ്‌റൈനെ (എൻ.ബിബി) തെരഞ്ഞെടുത്തു.

ഇതുസംബന്ധിച്ച പങ്കാളിത്ത കരാറിൽ ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രി കമാൽ ബിൻ അഹമ്മദ് മുഹമ്മദും എൻ.ബി.ബി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ജീൻ ക്രിസ്‌റ്റോഫ് ഡ്യൂറാൻഡും ഒപ്പുവെച്ചു.

ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും റോയൽ ബഹ്‌റൈൻ എയർഫോഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന എയർഷോയുടെ പത്താം വാർഷികമാണ് ഇത്തവണ ആഘോഷിക്കുന്നത്.

സിൽവർ സ്പോൺസർ എന്ന നിലയിൽ നാഷനൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ പങ്കാളിത്തം പരിപാടിയുടെ മികച്ച വിജയത്തിന് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക, അന്തർദേശീയ കമ്പനികളെ ആകർഷിക്കുന്നതിന് എൻ.ബി.ബിയുടെ പിന്തുണയെയും ക്രിയാത്മകമായ സംഭാവനകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർഷോ പോലുള്ള അന്താരാഷ്ട്ര സംരംഭങ്ങൾ ആഗോള ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈവർഷത്തെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർഷോയുടെ സിൽവർ സ്പോൺസർ ആയതിൽ എൻ.ബി.ബി അഭിമാനിക്കുന്നുവെന്ന് ഡ്യൂറൻഡ് പറഞ്ഞു.

Tags:    
News Summary - Silver sponsor of the NBB Airshow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.