എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സ്ഥാപകദിന സംഗമത്തിൽ നിന്ന്
മനാമ: മൂന്നര പതിറ്റാണ്ട് പിന്നിടുന്ന എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിന സംഗമം സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സാഹിബും വർക്കിങ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജിയും എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോടും ചേർന്ന് പതാക ഉയർത്തി സംഗമത്തിന് തുടക്കം കുറിച്ചു. ഫാസിൽ വാഫി പ്രാർഥന കർമം നിർവഹിച്ചു. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മുൻ പ്രസിഡന്റ് അശ്റഫ് അൻവരി ചേലക്കര സ്ഥാപകദിന സന്ദേശം നൽകി സംസാരിച്ചു.
സമസ്ത കേന്ദ്ര, ഏരിയ ഭാരവാഹികളും ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും വിഖായ പ്രവർത്തകരും സമസ്ത പ്രവർത്തകരും സന്നിഹിതരായി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതം പറഞ്ഞു. സമസ്ത ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് യാസിർ ജിഫ്രി തങ്ങൾ സമസ്ത ജിദ്ഹാഫ്സ് ഏരിയ സെക്രട്ടറി കരീം മുസ്ലിയാർ എന്നിവർ ആശംസകൾ നേർന്നു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ, ജോയന്റ് സെക്രട്ടറി മോനു മുഹമ്മദ്, മീഡിയ കൺവീനർ ജസീർ വാരം, അസ്ലം ജിദ്ദാലി, പ്രവർത്തക സമിതി അംഗങ്ങൾ സംഗമത്തിന് നേതൃത്വം നൽകി. സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സര വിജയികളായ റാഷിദ് പൂനത്ത്, ഫൈറൂസ് എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു. സജീർ പന്തക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.