മനാമ: കാറപകടങ്ങളും മറ്റും ഉണ്ടാകുേമ്പാൾ അത് മൊബൈലിൽ ഷൂട്ട് ചെയ്യുകയോ ഫോേട്ടാ എടുക്കുകയോ ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നവർക്ക് ശിക്ഷ നൽകുന്ന നിയമഭേദഗതിയിൽ എം.പിമാർ വോെട്ടടുപ്പ് നടത്തുമെന്ന് റിപ്പോർട്ട്. 2014ലെ ട്രാഫിക് നിയമമാണ് ഇൗ വിഷയത്തിൽ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്.
അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്ക് ആറുമാസം ജയിൽ ശിക്ഷയും 500 ദിനാർ പിഴയും ലഭിക്കത്തക്ക വിധം നിയമം ഭേദഗതി ചെയ്യാനാണ് ആലോചന. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചത്തെ സെഷനിൽ വോെട്ടടുപ്പ് നടക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മൊബൈൽ ഷൂട്ടിങ് റോഡപകടങ്ങളുടെ കാര്യത്തിൽ മാത്രമായി ചുരുക്കണമോ എന്ന് ചില മന്ത്രാലയങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. റോഡപകടങ്ങൾക്ക് പുറമെ, അഗ്നിബാധ, തൊഴിൽ സ്ഥലത്തെ അപകടങ്ങൾ എന്നിവയുടെ ദൃശ്യങ്ങളും മൊബൈലിലെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് വിലക്കണമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. കമ്പനികൾ അവരുടെ തൊഴിലടത്തിെൻറ ഒരുഭാഗം തൊഴിലാളികളുടെ താമസ സ്ഥലത്തിനായി (ലേബർ അക്കമഡേഷൻ) മാറ്റിവെക്കണമെന്ന നിർദേശത്തിലും എം.പിമാർ വോെട്ടടുപ്പ് നടത്തും. ഇത് ജൂലൈയിൽ മാറ്റി വെച്ചതാണ്.
തൊഴിലാളികൾക്ക് മാന്യമായ, സൗകര്യമുള്ള താമസസ്ഥലം ലഭ്യമാക്കുക എന്നതും അവരുടെ താമസം റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് മാറ്റുക എന്നതുമാണ് ഇൗ നിയമഭേദഗതി ലക്ഷ്യമിടുന്നതെന്ന് പാർലമെൻറ് സർവീസസ് കമ്മിറ്റി ചെയർമാൻ അബ്ബാസ് അൽ മാദി പറഞ്ഞു. ഇതുവഴി താമസ സ്ഥലങ്ങളിൽ തൊഴിലാളികൾ കൂട്ടംകൂടി നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാകും. തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് തൊഴിൽ സ്ഥലങ്ങളിൽ എത്തിക്കാനുള്ള യാത്ര ഒഴിവാക്കുക വഴി ഗതാഗത കുരുക്കും കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കാബിനറ്റ് ലെജിസ്ലേഷൻ ആൻറ് ലീഗൽ ഒപ്പീനിയൻ കമ്മീഷനും, വ്യാപാര, വ്യവസായ, ടൂറിസം മന്ത്രാലയവും, ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയും, കാബിനറ്റും ഇതിൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് എം.പിമാരെ അറിയിച്ചിട്ടുണ്ട്. എല്ലാ തൊഴിൽ സ്ഥലങ്ങളും താമസത്തിന് പറ്റിയതല്ലെന്ന് വ്യവസായ മന്ത്രാലയ പ്രതിനിധി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.