മനാമ: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ പ്രചാരണ പരിപാടി സം ഘടിപ്പിച്ചു. ‘നല്ല വാക്കുകൾ മാത്രം പറയുക’ എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിന് വാ ർത്താ വിതരണ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റൊമൈഹി തുടക്കം കുറിച്ചു. വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിെൻറ പ്രത്യാഘാതങ്ങൾ ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ രംഗത്തിറങ്ങേണ്ടത് സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും രാജ്യദ്രോഹപരവുമായ കാര്യങ്ങൾ ഒഴിവാക്കുന്നതിന് ഒാരോ വ്യക്തിയും തയാറാകണമെന്നും കാമ്പയിന് തുടക്കം കുറിച്ച് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നന്മയും സ്നേഹവും സമാധാനവും പ്രചരിപ്പിക്കുന്നതിെൻറ ഒേട്ടറെ ഉദാഹരണങ്ങൾ ബഹ്റൈന്‍ എടുത്തുപറയാനുണ്ട്.
ബഹ്റൈെൻറ സ്വത്വം പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് അത്. പ്രചാരണ പരിപാടിയിൽ യുവജനങ്ങളുടെ പങ്കാളിത്തത്തിന് അദ്ദേഹം നന്ദി പറഞ്ഞു. തെൻറ ഒാൺലൈൻ വിഡിയോകളെ അഭിനന്ദിച്ച് നിരവധി പേർ എത്തുന്നുണ്ടെങ്കിലും ചിലർ വളരെ മോശമായ ഭാഷയിൽ പ്രതികരിക്കുന്ന കാര്യമാണ് കാമ്പയിനിൽ പെങ്കടുത്ത സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ഒമർ ഫാറൂഖ് പറഞ്ഞത്. ഇത്തരം കമൻറുകളെ അവഗണിക്കുകയാണ് ഏറ്റവും നല്ല വഴിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ നിരവധി പേർ കാമ്പയിനിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.